October 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വൃക്ഷസംരക്ഷണ പദ്ധതിയ്ക്ക് മുൻകൈയെടുത്തു ഗോവ ഗവര്‍ണറും കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയും

1 min read

കൊച്ചി: പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പ്രായമേറിയ വൃക്ഷങ്ങളെ സംരക്ഷിക്കുന്ന പ്രാചീന്‍ വൃക്ഷ ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ പങ്കുചേര്‍ന്ന്‌ കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി ലിമിറ്റഡ്‌ (എവിപി). പ്രത്യേക ആയുര്‍വേദ പരിചരണം നല്‍കിയാണ്‌ വൃക്ഷങ്ങളെ സംരക്ഷിക്കുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനത്തോടനുബന്ധിച്ച്‌ ഗോവയില്‍ ഗവര്‍ണര്‍ പി എസ്‌ ശ്രീധരന്‍ പിള്ളയാണ്‌ ഈ നൂതന പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. രാജ്‌ഭവന്‍ വളപ്പിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഏഴ്‌ ഫലവൃക്ഷങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനാണ്‌ പദ്ധതി ഊന്നല്‍ നല്‍കുന്നത്‌. മാവും പുളിയും പ്ലാവും ഉള്‍പ്പടെയുള്ള വൃക്ഷങ്ങളുടെ ആയുസ്‌ വര്‍ദ്ധിപ്പിക്കുന്നതിനും ജീര്‍ണതയെ ചെറുക്കുന്നതിനുമായി പ്രത്യേക ആയുര്‍വേദ പരിചരണം നല്‍കും. വൃക്ഷചികിത്സക്കായി കേരളത്തില്‍ നിന്നുള്ള വിദഗ്‌ധ ആയുര്‍വേദ സംരക്ഷകരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘത്തേയും എത്തിച്ചിട്ടുണ്ട്‌. പ്രാചീന്‍ വൃക്ഷ ആയുര്‍വേദിക്‌ ചികിത്സ, വൃക്ഷ പോഷണ യോഗ, വൃക്ഷ പൂജ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ്‌ പരിചരണം. ആയുര്‍വേദത്തിലൂടെയുള്ള രോഗശാന്തി എന്ന ആര്യ വൈദ്യ ഫാര്‍മസിയുടെ തത്വത്തെ മുറുകെ പിടിക്കുന്നതാണെന്ന്‌ ഈ സംരംഭമെന്ന്‌ എവിപി മാനേജിംഗ്‌ ഡയറക്ടര്‍ സി ദേവിദാസ്‌ വാര്യര്‍ പറഞ്ഞു. ആധുനിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള താക്കോല്‍ നമ്മുടെ കൈവശം ഉണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യം എപ്പോഴും ഊന്നിപ്പറയുന്ന ആയുര്‍വേദ തത്വങ്ങള്‍ ആധുനിക സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ ഉപയോഗിക്കാമെന്ന്‌ ഈ സംരംഭം തെളിയിക്കുന്നതായി സെന്റര്‍ ഓഫ്‌ ഇന്ത്യന്‍ മെഡിക്കല്‍ ഹെറിറ്റേജ്‌ (സിഐഎംഎച്ച്‌) പ്രസിഡന്റ്‌ ഡോ. അജയന്‍ സദാനന്ദന്‍ പറഞ്ഞു. കേവലം മരങ്ങളെ സംരക്ഷിക്കുന്നതിനപ്പുറം മുഴുവന്‍ ആവാസ വ്യവസ്ഥയേയും പിന്തുണയ്‌ക്കുന്ന സംവിധാനമാണ്‌ ഇതിലൂടെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാചിന്‍ വൃക്ഷ ആയുര്‍വേദ ചികില്‍സാ പദ്ധതി നിരവധി രോഗശാന്തി പരിഹാരങ്ങളുടെ ഉറവിടം തന്നെ സംരക്ഷിക്കപ്പെടുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. 120 വര്‍ഷത്തിലേറെ ആയുര്‍വേദ പൈതൃകമുള്ള എവിപി വ്യക്തികള്‍ക്ക്‌ മാത്രമല്ല പ്രപഞ്ചത്തിനും സമഗ്രമായ ആരോഗ്യം ലക്ഷ്യം വയ്‌ക്കുന്നു. ഗോവയില്‍ നടത്തുന്ന ഈ പദ്ധതി വിജയിച്ചാല്‍ വിപ്ലവകരമായ ഈ മാതൃക ഇന്ത്യയിലുടനീളവും അതിനപ്പുറവും നടപ്പാക്കാനാവും.

  റിപ്പബ്ലിക് എയര്‍വേയ്സ് ഐബിഎസുമായി പങ്കാളിത്തത്തില്‍
Maintained By : Studio3