ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്
കൊച്ചി: ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയുടെ പ്രാരംഭകരായ ഏഥര്‍ എനര്‍ജി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി 3,100 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെയും കോര്‍പ്പറേറ്റ്, വ്യക്തിഗത നിക്ഷേപകരുടെയും 2,20,00,766 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.