October 28, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാർക്കറ്റിങ്ങ് മികവിനുള്ള ICSC MAXI അവാർഡ് ലുലുവിന്

1 min read

കൊച്ചി: റീട്ടെയ്ൽ രംഗത്തെ മികച്ച പുരസ്കാരങ്ങളിലൊന്നായ ICSC MAXI പുരസ്കാരം സ്വന്തമാക്കി ലുലു. എക്സ്പീരൻഷ്യൽ സിംഗിൾ മാർക്കറ്റ് പ്ലേസ് വിഭാഗത്തിൽ കൊച്ചി ലുലു മാളിനും ഇന്റഗ്രേറ്റഡ് സിംഗിൾ മാർക്കറ്റ് പ്ലേസ് വിഭാഗത്തിൽ ലഖ്നൗ ലുലു മാളിനുമാണ് അവാർഡുകൾ. യുഎസ് ലാസ് വെയ്ഗസിൽ നടന്ന ചടങ്ങിൽ വച്ച് ലുലുവിന് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഏഷ്യ, അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങി ലോകത്തെ വിവിധിയടങ്ങളിലുള്ള 75ലേറെ ആഗോള ഷോപ്പിങ്ങ് സെന്ററുകളോട് മത്സരിച്ചാണ് ലുലു പുരസ്കാരം സ്വന്തമാക്കിയത്. ഐസിഎസി മാക്സി സിൽവർ പുരസ്കാരങ്ങളാണ് ലുലുവിന് ലഭിച്ചത്. ലുലുവിന്റെ മാർക്കറ്റിങ്ങ് മികവിനുള്ള അംഗീകാരമാണ് ഈ അന്താരാഷ്ട്ര പുരസ്കാരം.

  എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് 10.7 ശതമാനം വളര്‍ച്ച

ലുലു മാളിനകത്ത് നടന്ന ഇൻഡോർ വടംവലി മത്സരമാണ് കൊച്ചി ലുലുവിനെ അവാർഡിന് അർഹരാക്കിയത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ഇൻഡോർ വടംവലി മത്സരം മാളിനകത്ത് സംഘടിപ്പിച്ചത്. പ്രാദേശിക കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്ന മാർക്കറ്റിങ്ങ് മികവ് കൂടി വിലയിരുത്തിയാണ് പുരസ്കാരം. രാജ്യത്തെ വിവാഹസങ്കൽപ്പങ്ങളുടെ പ്രധാന്യവും പാരമ്പര്യവും വ്യക്തമാക്കി നടന്ന വെഡ്ഡിങ്ങ് ഉത്സവിലെ മികവ് കണക്കിലെടുത്താണ് ലഖ്നൗ ലുലു മാളിന് അവാർഡ്. കൃത്യമായ മാർക്കറ്റിങ്ങും മികച്ച നിലവാരവും വിലയിരുത്തിയാണ് പുരസ്കാരം നിശ്ചയിച്ചത്. റീട്ടെയ്ൽ മേഖലയിലെ ലുലുവിന്റെ മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകരുന്നത് കൂടിയാണ് യുഎസിൽ നിന്നുള്ള ആഗോള പുരസ്കാരം.

  ഹൃദ്രോഗികളിൽ ഭൂരിഭാഗവും 50 വയസ്സിന് താഴെ, കാരണം ഉദാസീനമായ ജീവിതശൈലി: ടാറ്റ എഐജി സർവേ
Maintained By : Studio3