December 26, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഈജിപ്തിലെ പണപ്പെരുപ്പം 15 വർഷത്തെ താഴ്ചയിൽ

സർക്കാർ മുൻകൈ എടുത്ത് ഭക്ഷ്യ വിലകൾ നിയന്ത്രിച്ചതാണ് പണപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് എത്തിക്കാൻ ഈജിപ്തിനെ സഹായിച്ചത്

കെയ്റോ: 2020ൽ ഈജിപ്തിലെ പണപ്പെരുപ്പ നിരക്ക് 5 ശതമാനമായി കുറഞ്ഞു. പതിനഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാൻ സർക്കാർ നടത്തിയ ഇടപെടലുകളാണ് പണപ്പെരുപ്പം കുറയ്ക്കാൻ സഹായകമായതെന്ന് കാബിനറ്റ് റിപ്പോർട്ട് അവകാശപ്പെട്ടു.

ഭക്ഷ്യവിലയിൽ സർക്കാരിനുണ്ടായ നിയന്ത്രണം ആഗോള സ്ഥാപനങ്ങൾ പ്രവചിച്ചിരുന്നതിനേക്കാൾ കുറഞ്ഞ നിലയിലേക്ക് പണപ്പെരുപ്പം എത്തിക്കാൻ ഈജിപ്തിനെ സഹായിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. 2020ൽ ഈജിപ്തിലെ പണപ്പെരുപ്പ നിരക്ക് 5.6 ശതമാനമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്ക് കൂട്ടിയിരുന്നത്. അതേസമയം ഫിച്ച് റേറ്റിംഗ്സും ബ്ലൂംബർഗും നിരക്ക് 5.9 ശതമാനമായിരിക്കുമെന്നാണ് പ്രവചിച്ചിരുന്നത്.

  ടെലികോം വകുപ്പുമായി സഹകരണത്തിന് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍

സാമ്പത്തിക പരിഷ്കാര പദ്ധതികളും വിനിമയ നിരക്കിലെ ഉദാരവൽക്കരണവും മൂലം 2017 തുടക്കം മുതൽ പണപ്പെരുപ്പം കുത്തനെ ഉയർന്നതോടെയാണ് ഭക്ഷ്യവില നിയന്ത്രിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചത്. ഇത് വൻ വിജയമായതായി റിപ്പോർട്ടിൽ പറയുന്നു. ഇമേർജിംഗ് മാർക്കറ്റ് ഗണത്തിൽ പെട്ട രാജ്യങ്ങളിൽ ഒരു വർഷത്തിനിടെ പണപ്പെരുപ്പത്തിൽ ഏറ്റവും കുറവ് ഉണ്ടാക്കാൻ ഈജിപ്തിന് സാധിച്ചതായി റിപ്പോരട്ട് പറയുന്നു. 2019ൽ 9.2 ശതമാനം ആയിരുന്ന പണപ്പെരുപ്പത്തിൽ ഒരു വർഷം കൊണ്ട് 4.2 ശതമാനത്തിന്റെ കുറവുണ്ടാക്കാൻ രാജ്യത്തിന് സാധിച്ചു.

  ടെലികോം വകുപ്പുമായി സഹകരണത്തിന് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍
Maintained By : Studio3