September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വ്യാപാരികള്‍ക്ക്‌ ഏകജാലക സംവിധാനമൊരുക്കി ആക്‌സിസ്‌ ബാങ്ക്‌

കൊച്ചി: ആക്‌സിസ്‌ ബാങ്ക്‌ വിസ, മിന്റോക്ക്‌ എന്നിവയുമായി ചേര്‍ന്ന്‌ വ്യാപാരികള്‍ക്കായി നിയോ ഫോര്‍ മെര്‍ച്ചന്റ്‌സ്‌ ആപ്പ്‌ പുറത്തിറക്കി. ബിസിനസുകളെ ശാക്തീകരിക്കാനും പണമിടപാടുകള്‍ ഏളുപ്പമാക്കാനുമാണ്‌ നിയോ ആപ്പുവഴി ലക്ഷ്യമിടുന്നത്‌. ഉപഭോക്തൃ സൗഹൃദ ഇന്റര്‍ഫേസുള്ള ഈ ആപ്പില്‍ വൈവിധ്യമാര്‍ന്ന പേയ്‌മെന്റ്‌ ഓപ്‌ഷനുകള്‍, ബിസിനസ്‌ ഇന്‍സൈറ്റുകള്‍, ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ലഭ്യമാണ്‌. നിയോ ഫോര്‍ മെര്‍ച്ചന്റ്‌സ്‌ ആപ്പിലൂടെ വ്യാപാരികള്‍ക്ക്‌ കാര്‍ഡ്‌, എസ്‌എംഎസ്‌ പേ, യുപിഐ എന്നിവ വഴി അനായാസം പണം സ്വീകരിക്കാം. ഇത്‌ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ സഹായകരമാണ്‌. ഇടപാടുകളും സേവന റിപ്പോര്‍ട്ടുകളും തുടങ്ങി വ്യാപാര സംബന്ധമായ മുഴുവന്‍ കാര്യങ്ങളും നിയോ ആപ്പില്‍ ലഭിക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നി കച്ചവടച്ചെലവ്‌ കുറയ്‌ക്കാനും താങ്ങാനാവുന്ന നിരക്കില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കാനുമുള്ള സംവിധാനം ഒരുക്കാനാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ ആക്‌സിസ്‌ ബാങ്ക്‌ കാര്‍ഡ്‌സ്‌ ആന്റ്‌ പേയ്‌മെന്റ്‌സ്‌ വിഭാഗം പ്രസിഡന്റും മേധാവിയുമായ സഞ്‌ജീവ്‌ മോഗെ പറഞ്ഞു. ബിസിനസ്‌ കൂടുതല്‍ വിപുലപ്പെടുത്താനും ഡിജിറ്റല്‍ ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കാനും വ്യാപാരി സമൂഹത്തെ പിന്തുണയ്‌ക്കുന്ന മിക്കച്ചൊരു ആപ്ലിക്കേഷനാണ്‌ നിയോ ആപ്പെന്നും അദ്ദേഹം പറഞ്ഞു.

  മഹീന്ദ്ര വീറോ പ്രാരംഭ വില 7.99 ലക്ഷം

വ്യാപാരികളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ നിയോ ഫോര്‍ മെര്‍ച്ചന്റ്‌സ്‌ ആപ്പ്‌ സഹായകരമാണെന്ന്‌ മിന്റോക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ രാമന്‍ ഖണ്ഡുജ പറഞ്ഞു. ആക്‌സിസ്‌ ബാങ്കും മിന്റോക്കുമായും സഹകരിച്ച്‌ വ്യാപാരികള്‍ക്കായി നിയോ ആപ്പ്‌ പുറത്തിറക്കുന്നതില്‍ അഭിമാനമുണ്ടെന്ന്‌ വിസ മെര്‍ച്ചന്റ്‌ സെയില്‍സ്‌ മേധാവി ഋഷി ഛബ്ര പറഞ്ഞു.

 

Maintained By : Studio3