September 20, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രധാനമന്ത്രി ഗതിശക്തി ദക്ഷിണമേഖല ശില്‍പ്പശാല നാളെ തിരുവനന്തപുരത്ത്

1 min read

തിരുവനന്തപുരം: സംയോജിത അടിസ്ഥാന സൗകര്യ ആസൂത്രണത്തിനായുള്ള പിഎം ഗതിശക്തി (പിഎംജിഎസ്) പദ്ധതിയുടെ ദക്ഷിണമേഖലാ ജില്ലാതല കപ്പാസിറ്റി ബില്‍ഡിംഗ് വര്‍ക്ക് ഷോപ്പ് അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളെ ഉള്‍പ്പെടുത്തി ഓഗസ്റ്റ് 13 ന് തിരുവനന്തപുരത്ത് നടക്കും. വഴുതക്കാട് ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന പരിപാടിയില്‍ വ്യവസായ കയര്‍ നിയമ വകുപ്പ് മന്ത്രി പി രാജീവ്, ജില്ലാ കളക്ടര്‍മാര്‍, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ ലോജിസ്റ്റിക്സ് ഡിവിഷന്‍ (ഡിപിഐഐടി) ആണ് ശില്‍പശാല നടത്തുന്നത്. പ്രദേശ വികസന സമീപനത്തില്‍ ഊന്നല്‍ നല്‍കുന്ന മേഖലാ ശില്‍പശാലകളുടെ പരമ്പരയിലെ മൂന്നാമത്തേതാണിത്.

  ലക്ഷ്മി ഡെന്‍റല്‍ ലിമിറ്റഡ് ഐപിഒ

മള്‍ട്ടി-മോഡല്‍ കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റര്‍ പ്ലാനാണ് പിഎം ഗതിശക്തി. അടിസ്ഥാന സൗകര്യ പദ്ധതി ആസൂത്രണവും നടപ്പാക്കലും ഏകോപനവും ഇത് ലക്ഷ്യമിടുന്നു. ലോജിസ്റ്റിക് ചെലവ് കുറയ്ക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. റെയില്‍വേയും റോഡും ഉള്‍പ്പെടെ 16 മന്ത്രാലയങ്ങളെ സംയോജിത ആസൂത്രണത്തിനും കണക്റ്റിവിറ്റി പദ്ധതികളുടെ ഏകോപനത്തിലും നടപ്പാക്കലിനും ഒരുമിച്ച് കൊണ്ടുവരുന്നു. മള്‍ട്ടി-മോഡല്‍ കണക്റ്റിവിറ്റി ഒരു ഗതാഗത മാര്‍ഗ്ഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചരക്ക്-സേവന നീക്കത്തിന് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കും. പിഎംജിഎസിനെ ജില്ലാ, പ്രാദേശിക തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി ഭാസ്കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ-ഇന്‍ഫര്‍മാറ്റിക്സി (ബിസാഗ്-എന്‍) ന്‍റെ സാങ്കേതിക പിന്തുണയോടെ ലോജിസ്റ്റിക്സ് ഡിവിഷന്‍ 100-ലധികം ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ഏഴ് വര്‍ക്ക് ഷോപ്പുകള്‍ രാജ്യത്തുടനീളം ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യ രണ്ട് ശില്‍പശാലകള്‍ യഥാക്രമം ഭോപ്പാല്‍ (മധ്യമേഖല), പൂനെ (പടിഞ്ഞാറന്‍ മേഖല) എന്നിവിടങ്ങളില്‍ നടന്നു. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള 14 ജില്ലകളിലെ ഭരണ-ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ ദക്ഷിണമേഖലാ ശില്‍പ്പശാലയില്‍ പങ്കെടുക്കും.

  യു-ബോട്ടിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹീലിയോസ്

റോഡ്, ഹൈവേ, ഗതാഗതം, ഷിപ്പിംഗ്, ടെലികോം, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളും വകുപ്പുകളും പിഎംജിഎസിന്‍റെ മികച്ച പ്രവര്‍ത്തന മാതൃകകള്‍ ശില്‍പ്പശാലയില്‍ പ്രദര്‍ശിപ്പിക്കും. പിഎംജിഎസിന്‍റെ ജിയോ സ്പെഷ്യല്‍ ടെക്നോളജിക്കും നിതി ആയോഗിന്‍റെ ജില്ലാതല പരിപാടികള്‍ക്കുമൊപ്പം അടിസ്ഥാന-സാമൂഹിക-സാമ്പത്തിക സൗകര്യങ്ങളുടെ ഫലപ്രദമായ ആസൂത്രണത്തില്‍ പിഎംജിഎസ് എന്‍എംപി പ്ലാറ്റ് ഫോമിന്‍റെ പ്രയോജനത്തെക്കുറിച്ചും സമഗ്രമായ പ്രദേശാധിഷ്ഠിത ആസൂത്രണം സുഗമമാക്കുന്നതില്‍ ജില്ലാ കളക്ടര്‍മാരുടെ പങ്കിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ജില്ലകള്‍, സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന വകുപ്പുകള്‍ എന്നിവയ്ക്കിടയിലുള്ള വിപുലമായ ചര്‍ച്ചകള്‍ക്കും വിശകലനത്തിലുമായി പ്രധാനമന്ത്രി ഗതിശക്തി എന്‍എംപിയുടെ പ്രസക്തമായ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമായി ഈ ശില്‍പ്പശാലകള്‍ പ്രവര്‍ത്തിക്കുന്നു.

  ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം 2028-ൽ സ്ഥാപിതമാകും
Maintained By : Studio3