October 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍വെസ്കോ ഇന്ത്യ മാനുഫാക്ചറിങ് ഫണ്ട് എന്‍എഫ്ഒ

1 min read

കൊച്ചി: ഇന്‍വെസ്കോ മ്യൂചല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി മ്യൂചല്‍ ഫണ്ടായ ഇന്‍വെസ്കോ ഇന്ത്യ മാനുഫാക്ചറിങ് ഫണ്ടിന്‍റെ ന്യൂ ഫണ്ട് ഓഫര്‍ ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ടു വരെ നടത്തും. 80 മുതല്‍ 100 ശതമാനം വരെ നിക്ഷേപം നിര്‍മാണ മേഖലകളിലെ ഓഹരികളിലും ഓഹരി അധിഷ്ഠിത പദ്ധതികളിലും വകയിരുത്തി മൂലധന വളര്‍ച്ച നേടുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ നിര്‍മാണ മേഖലയിലെ വന്‍ വളര്‍ച്ച പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ ഈ രംഗത്തെ വിവിധ വിപണി ഘട്ടങ്ങളിലുള്ള 50-60 ഓഹരികളിലാവും നിക്ഷേപം നടത്തുക. നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. എന്‍എഫ്ഒ വേളയില്‍ ആയിരം രൂപയായിരിക്കും കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായുള്ള അധിക നിക്ഷേപവും നടത്താം. എസ്ഐപിയില്‍ കുറഞ്ഞ അപേക്ഷാ തുക അഞ്ഞൂറു രൂപയും തുടര്‍ നിക്ഷേപങ്ങള്‍ ഓരോ രൂപയുടെ ഗുണിതങ്ങളും ആയിരിക്കും. സംരംഭകത്വ കഴിവുകളുടേയും കയറ്റുമതി സാധ്യതകളുടേയും പശ്ചാത്തലത്തില്‍ ഈ മേഖല വന്‍ നിക്ഷേപ അവസരങ്ങളാണു ലഭ്യമാക്കുന്നതെന്ന് ഇന്‍വെസ്കോ മ്യൂചല്‍ ഫണ്ട് ഇക്വിറ്റി വിഭാഗം മേധാവിയും ഫണ്ട് മാനേജറുമായ അമിത് ഗനാത്ര പറഞ്ഞു

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും
Maintained By : Studio3