November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

1 min read

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലുണ്ടായ ചെറിയ ഇടിവ് മറികടക്കാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ വോട്ടർ പങ്കാളിത്ത പ്രവർത്തനങ്ങൾ ഇരട്ടിയാക്കി. ഇതുവരെയുള്ള പോളിംഗ് ശതമാനം ഒന്നാം ഘട്ടത്തിൽ 66.14% ഉം രണ്ടാം ഘട്ടത്തിൽ 66.71% ഉം ആയിരുന്നു. ഇത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ മികച്ചതാണെങ്കിലും 2019-ലെ ഉയർന്ന പോളിംഗ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ അല്പം പിന്നിലാണ്. പോളിംഗ് പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ശ്രദ്ധ നൽകുന്നു. അടുത്ത 5 ഘട്ടങ്ങളിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്താൻ ഇസിഐ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി മുഖ്യാതെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, അംഗങ്ങളായ ശ്രീ ഗ്യാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിംഗ് സന്ധു എന്നിവരടങ്ങുന്ന കമ്മീഷൻ, നിർവാചൻ സദനിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചേർന്ന് വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ വ്യക്തിപരമായി നയിക്കുന്ന SVEEP പ്രചാരണ പരിപാടികളിൽ പ്രധാന വകുപ്പുകൾ, കോർപ്പറേറ്റുകൾ, പ്രശസ്തരായ വ്യക്തികൾ, സംഘടനകൾ, എന്നിവയുടെ സഹകരണമാണ് ശ്രദ്ധേയമായ സവിശേഷത. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കമ്മീഷൻ അതിന്റെ പ്രധാന പരിപാടിയായ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോയി. വിവരങ്ങൾ, പ്രചോദനം, സൗകര്യങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ. കുറഞ്ഞ പോളിംഗ് നിരക്കുള്ള മണ്ഡലങ്ങളെ ലക്ഷ്യമിട്ടുള്ള ടേൺ ഔട്ട് ഇംപ്ലിമെന്റേഷൻ (ടിപ്പ്) പദ്ധതിക്ക് കീഴിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും ജില്ലകളും പ്രാദേശിക ഇടപെടലുകളിലൂടെ ശ്രമങ്ങൾ നടത്തിവരുന്നു. സമീപ ആഴ്‌ചകളിൽ രാജ്യത്തുടനീളം പ്രതിധ്വനിച്ച ചില ജനകീയ പ്രചാരണങ്ങൾ അനുബന്ധം A-യിൽ ഉണ്ട്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലെ പോളിംഗ് നിലയിൽ കമ്മീഷൻ നിരാശരാണ്. ഇത് ഇന്ത്യയിലെ ഹൈടെക് സിറ്റിയിലെ പൗരന്മാരുടെ തെരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള ഉദാസീനതയുടെ ചൂണ്ടുപലകയാണ്. എൻസിആറിലെ നഗരങ്ങളും മെച്ചപ്പെട്ട നിലയിലല്ല. നഗരങ്ങളിലെ പൗരന്മാരുടെ നിസ്സംഗതയ്‌ക്കെതിരെ പോരാടാനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിന് ഇസിഐ, കഴിഞ്ഞ മാസം നിരവധി മെട്രോ കമ്മീഷണർമാരെ ഡൽഹിയിൽ വിളിച്ചുകൂട്ടിയിരുന്നു. ഇതിനായി ഒരു പ്രത്യേക കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അടുത്ത ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പിന് പോകുന്ന നഗരങ്ങളിൽ വോട്ടർ പങ്കാളിത്തത്തിൽ വർദ്ധന ഉണ്ടാകുമെന്ന് കമ്മീഷൻ പ്രതീക്ഷിക്കുന്നു. ഇത് സംബന്ധിച്ച തുടർ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട നഗരഭരണകൂടങ്ങളുമായി ചേർന്ന് കമ്മീഷൻ നിരീക്ഷിക്കും

ഒന്നാം ഘട്ടത്തിലെ പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടർന്ന്, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിലെ സിഇഒമാരോട് വോട്ടിംഗ് ശതമാനം വർധിപ്പിക്കുന്നതിന് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. പോളിംഗ് ശതമാനം വർധിപ്പിക്കുന്നതിനുള്ള വഴികൾ തിരിച്ചറിയുന്നതിനായി 2019ലെ തെരഞ്ഞെടുപ്പിൽ 3, 4 ഘട്ടങ്ങളിൽ പോളിങ് ശതമാനം കുറവായ ജില്ലകളിലെ ഡിഇഒമാരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ആശയവിനിമയം നടത്തി.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രത്യേകിച്ച് മൂന്നാം ഘട്ടത്തിൽ ഉഷ്ണതരംഗത്തിന്റെ ആഘാതം പരിഗണിക്കുന്നതിനായി കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ , ആരോഗ്യ, ദുരന്ത നിവാരണ ഏജൻസികൾ എന്നിവരുമായി ഇസിഐ ഇതിനകം യോഗം ചേർന്നു. 2024 മെയ് 7-ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ കടുത്ത ഉഷ്ണ തരംഗത്തിന്റെ സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 3-ാം ഘട്ടത്തിൽ തെരഞ്ഞെടുപ്പിന് പോകുന്ന 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കാലാവസ്ഥ സാധാരണ നിലയിലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ചൂടുള്ള കാലാവസ്ഥയിൽ വോട്ടർമാർക്ക് സാധ്യമായ ഏറ്റവും മികച്ച ആശ്വാസം ഉറപ്പാക്കാൻ സമഗ്രമായ മാർഗ്ഗ നിർദ്ദേശങ്ങൾ നിലവിലുണ്ട്.

Maintained By : Studio3