ഇന്ത്യ ആസ്ഥാനമായി ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്
ന്യൂഡല്‍ഹി: ഇന്ത്യ ആസ്ഥാനമായി ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐ ബി സി എ) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കടുവകളെയും മറ്റ് വലിയ പൂച്ചകളെയും അതിന്റെ വംശനാശഭീഷണി നേരിടുന്ന പല ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിൽ ഇന്ത്യയുടെ പ്രധാന പങ്ക് അംഗീകരിച്ചുകൊണ്ട്, 2019 ലെ ആഗോള കടുവ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ, ഏഷ്യയിലെ വേട്ടയാടൽ തടയാൻ ആഗോള നേതാക്കളുടെ ഒരു സഖ്യത്തിന് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 2023 ഏപ്രിൽ 9-ന് ഇന്ത്യയുടെ പ്രൊജക്റ്റ് ടൈഗറിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹം ഇത് ആവർത്തിക്കുകയും വലിയ പൂച്ചകളുടെ ഭാവി സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ ദീർഘകാലമായി അനുവർത്തിക്കുന്നതും വഴിതെളിക്കുന്നതുമായ കടുവയുടേയും മറ്റ് വലിയ പൂച്ചകളുടെ സംരക്ഷണത്തിന്റേയും നല്ല രീതികൾ മറ്റ് പല രാജ്യങ്ങളും മാതൃകയാക്കിയേക്കാം.
കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നീ ഏഴ് വലിയ പൂച്ച വിഭാഗങ്ങളിൽ, കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, ചീറ്റ എന്നിവ ഇന്ത്യയിൽ കാണപ്പെടുന്നു. ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് എന്നത് 96 ബിഗ് ക്യാറ്റ് റേഞ്ച് രാജ്യങ്ങൾ, വലിയ പൂച്ചകളുടെ സംരക്ഷണത്തിൽ താൽപ്പര്യമുള്ള നോൺ-റേഞ്ച് രാജ്യങ്ങൾ, സംരക്ഷണ പങ്കാളികൾ, വലിയ പൂച്ചകളുടെ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്ര സംഘടനകൾ, കൂടാതെ വലിയ പൂച്ചകളുടെ ഉന്നമനത്തിനായി സംഭാവന നൽകാനും നെറ്റ്വർക്കുകൾ സ്ഥാപിക്കാനും കേന്ദ്രീകൃതമായ രീതിയിൽ കൂട്ടായ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ തയ്യാറുള്ള ബിസിനസ് ഗ്രൂപ്പുകളും കോർപ്പറേറ്റുകളും എന്നിവയുടെ ഒരു ബഹു രാഷ്ട്ര, മൾട്ടി-ഏജൻസി സഖ്യമാണ്. ഇവരുടെ നേതൃത്വത്തിൽ സാമ്പത്തിക പിന്തുണയോടെ, വിജയകരമായ പ്രവർത്തനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഒരു കേന്ദ്രീകൃത കൂട്ടായ്മ ഒരു പൊതു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിലൂടെ വലിയ പൂച്ചകളുടെ എണ്ണം കുറയുന്നത് തടയാനും ഈ പ്രവണത മാറ്റാനും സഹായകരമാകും. വലിയ പൂച്ചകളുടെ അജണ്ടയുമായി ബന്ധപ്പെട്ട്, റേഞ്ച് രാജ്യങ്ങളെയും മറ്റുള്ളവരെയും ഒരു പൊതു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിന് നേതൃസ്ഥാനത്തുള്ള ഒരു പ്രകടമായ ചുവടുവയ്പ്പായിരിക്കും ഇത്.
പരസ്പരം പ്രയോജനം ലഭിക്കും വിധത്തിൽ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണമാണ് സംരക്ഷണ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഐ ബി സി എ ലക്ഷ്യമിടുന്നത്. വിജ്ഞാനം പങ്കിടൽ, ശേഷി വർദ്ധിപ്പിക്കൽ, നെറ്റ്വർക്കിംഗ്, നിയമോപദേശം, സാമ്പത്തിക-വിഭവ പിന്തുണ, ഗവേഷണം, സാങ്കേതിക പിന്തുണ, വിദ്യാഭ്യാസം, ബോധവൽക്കരണം എന്നിവയിൽ വിശാലാടിസ്ഥാനത്തിലും ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ഐബിസിഎയ്ക്ക് ബഹുമുഖ സമീപനം ഉണ്ടായിരിക്കും. ഇന്ത്യയ്ക്കും വലിയ പൂച്ച ശ്രേണിയുള്ള രാജ്യങ്ങൾക്കും സുസ്ഥിര വികസനത്തിനും ഉപജീവന സുരക്ഷയ്ക്കും വലിയ പൂച്ചകളെ ചിഹ്നങ്ങളാക്കുന്നതു വഴി പരിസ്ഥിതി പ്രതിരോധത്തിലും കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിലും വലിയ ശ്രമങ്ങൾ നടത്താൻ കഴിയും.