Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിശാഗന്ധി നൃത്തോത്സവം 15 മുതല്‍ 21 വരെ

തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. 15 മുതല്‍ 21 വരെയുള്ള ഏഴു സന്ധ്യകള്‍ തലസ്ഥാനനഗരി ചിലങ്കമേളത്തിന്‍റെ ഉത്സവച്ചാര്‍ത്തണിയും. വ്യാഴാഴ്ച വൈകുന്നേരം 6 ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രശസ്ത ഭരതനാട്യ നര്‍ത്തകിയും പത്മശ്രീ ജേതാവുമായ ചിത്ര വിശ്വേശ്വരന് നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം സമ്മാനിക്കും. തുടര്‍ന്ന് 6.30 ന് കേരള കലാമണ്ഡലം മേജര്‍ ട്രൂപ്പ് അവതരിപ്പിക്കുന്ന അംബ എന്ന പ്രത്യേക മോഹിനിയാട്ട നൃത്താവിഷ്കാരവും 7.15 ന് അരൂപ ലാഹിരിയുടെ ഭരതനാട്യവും 8.15 ന് കഥക് കേന്ദ്ര ന്യൂഡല്‍ഹിയുടെ കഥക്കും അരങ്ങേറും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങിയ നൃത്തരംഗത്തെ പ്രഗത്ഭര്‍ നൃത്തോത്സവത്തില്‍ അണിനിരക്കും.

  സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം

വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികള്‍ പ്രോത്സാഹിപ്പിക്കുകയും പരിചിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നിശാഗന്ധി നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. രണ്ടാം ദിവസമായ വെള്ളിയാഴ്ച 6 ന് പ്രീതം ദാസ് അവതരിപ്പിക്കുന്ന ഭരതനാട്യം, 6.45 ന് ആരുഷി മുദ്ഗലിന്‍റെ ഒഡീസി, 8 ന് മഞ്ജു വി നായരുടെ ഭരതനാട്യം. ശനിയാഴ്ച 6 ന് സന്ധ്യ വെങ്കിടേശ്വരന്‍റെ ഭരതനാട്യം, 6.45 ന് അനന്യ പരിദയും രുദ്രപ്രസാദ് സ്വെയിനും അവതരിപ്പിക്കുന്ന ഒഡീസി, 8 ന് ത്രിഭുവന്‍ മഹാരാജും സംഘവും അവതരിപ്പിക്കുന്ന കഥക്, ഞായറാഴ്ച 6 ന് അഖില ജി കൃഷ്ണന്‍റെ മോഹിനിയാട്ടം, 6.45 ന് ഗീത ചന്ദ്രന്‍റെ ഭരതനാട്യം, 8 ന് ഗുരു വി. ജയറാമ റാവുവും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി.

  ഹിന്ദുജ കുടുംബം ബ്രിട്ടനിലെ സമ്പന്നരില്‍ ഒന്നാമത്

തിങ്കളാഴ്ച 6 ന് നന്ദകിഷോറിന്‍റെ ഭരതനാട്യം, 6.45 ന് ഭദ്ര സിന്‍ഹയുടെയും ഗായത്രി ശര്‍മ്മയുടെയും ഭരതനാട്യം, 8 ന് ഡോ. മിനി പ്രമോദ് മേനോനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം. ചൊവ്വാഴ്ച 6 ന് ജനനി മുരളിയുടെ ഭരതനാട്യം, 6.45 ന് വിനിത നെടുങ്ങാടിയുടെ മോഹിനിയാട്ടം, 8 ന് ബിജുല ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി. സമാപന ദിവസമായ ബുധനാഴ്ച 6 ന് മധുസ്മിത ബോറയുടെയും പ്രേരണ ഭുയാന്‍റെയും സത്രിയ, 6.45 ന് മാളവിക സരൂക്കായുടെ ഭരതനാട്യം, 8 ന് ഡോ. സിനം ബസു സിംഗും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി എന്നിവയും അരങ്ങേറും. നിശാഗന്ധി നൃത്തോത്സവത്തിന്‍റെ ഭാഗമായുള്ള കഥകളിമേള കനകക്കുന്ന് കൊട്ടാരമുറ്റത്ത് എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ നടക്കും. പ്രശസ്ത കഥകളി കലാകാരന്‍മാര്‍ അരങ്ങില്‍ അണിനിരക്കും.

  സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം
Maintained By : Studio3