November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അസം വടക്കുകിഴക്കന്‍ മേഖലയിലെ വിനോദസഞ്ചാരത്തിന്റെ കവാടമായി മാറും: പ്രധാനമന്ത്രി

1 min read

PM inaugurates and lays the foundation stone of various projects at Guwahati, in Assam on February 04, 2024.

ന്യൂ ഡൽഹി: അസമിലെ ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. കായിക, വൈദ്യശാസ്ത്ര മേഖലകളിലെ അടിസ്ഥാനസൗകര്യം, സമ്പര്‍ക്കസൗകര്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഗുവാഹത്തിയിലെ പ്രധാന ശ്രദ്ധാമേഖലകളില്‍ ഉള്‍പെടുന്നു. 11,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായി കാമാഖ്യ മാതാവിന്റെ അനുഗ്രഹത്തോടെ ഇന്ന് അസമില്‍ എത്താനായതില്‍ സദസ്സിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ഇന്നത്തെ വികസനപദ്ധതികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായും തെക്കുകിഴക്കന്‍ ഏഷ്യയിലെ അയല്‍ രാജ്യങ്ങളുമായും അസമിന്റെ സമ്പര്‍ക്കസൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം വിനോദസഞ്ചാര മേഖലയില്‍ തൊഴിലവസരങ്ങള്‍ കൂട്ടുകയും സംസ്ഥാനത്തെ കായിക പ്രതിഭകള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ വികസന പദ്ധതികള്‍ കാരണം സംസ്ഥാനത്തെ വൈദ്യശാസ്ത്ര വിദ്യാഭ്യാസ, ആരോഗ്യമേഖലയുടെ വിപുലീകരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. അസമിലെയും വടക്കുകിഴക്കന്‍ മേഖലയിലെയും ജനങ്ങളെ ഇന്നത്തെ വികസന പദ്ധതികള്‍ക്ക് അഭിനന്ദിച്ച പ്രധാനമന്ത്രി ഇന്നലെ വൈകുന്നേരം എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണം നല്‍കിയതിന് ഗുവാഹത്തിയിലെ പൗരന്മാര്‍ക്ക് നന്ദി പറഞ്ഞു.

വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തന്റെ സമീപകാല സന്ദര്‍ശനങ്ങളെ അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്ന് കാമാഖ്യ മാതാവിന് മുമ്പില്‍ എത്തിയതിനും ‘മാ കാമാഖ്യ ദിവ്യ ലോക് പരിയോജന’യുടെ ശിലാസ്ഥാപനത്തിനും കൃതജ്ഞത രേഖപ്പെടുത്തി. പദ്ധതിയുടെ ആശയത്തിലേക്കും വ്യാപ്തിയിലേക്കും വെളിച്ചം വീശിയ പ്രധാനമന്ത്രി പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍, ഇത് ഭക്തര്‍ക്ക് പ്രവേശനവും സൗകര്യവും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുമെന്നും അറിയിച്ചു. ‘കാമാഖ്യ മാതാവിന്റെ ദര്‍ശനത്തിനായി ഭക്തരുടെ വരവ് വര്‍ധിക്കുന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരത്തിലേക്കുള്ള കവാടമായി അസം മാറും’- സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മയുടെയും ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

ഇന്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും ക്ഷേത്രങ്ങളുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ നാഗരികതയുടെ മായാത്ത അടയാളത്തിന്റെ പ്രതീകമാണ് ഈ സ്ഥലങ്ങളെന്നും അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധികളെയും ഭാരതം എങ്ങനെ അതിജീവിച്ചുവെന്ന് അവ ദൃശ്യമാക്കുന്നുവെന്നും പറഞ്ഞു. പണ്ട് സമ്പന്നമെന്ന് കരുതിയിരുന്ന നാഗരികതകള്‍ ഇന്ന് അവശിഷ്ടമായി നില്‍ക്കുന്നത് നാം കണ്ടതാണ്. സ്വാതന്ത്ര്യാനന്തര ഗവണ്‍മെന്റുകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സ്വന്തം സംസ്‌കാരത്തെയും സ്വത്വത്തെയും കുറിച്ച് ലജ്ജിക്കുന്ന പ്രവണത ആരംഭിച്ചതായും ഭാരതത്തിന്റെ പുണ്യസ്ഥലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.. ‘വികാസ്’ (വികസനം), ‘വിരാസത്’ (പൈതൃകം) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയങ്ങളുടെ സഹായത്തോടെ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇത് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലെ ജനങ്ങള്‍ക്ക് ഈ നയങ്ങളുടെ പ്രയോജനങ്ങള്‍ വിശദീകരിച്ച പ്രധാനമന്ത്രി മോദി, സംസ്ഥാനത്തെ ചരിത്രപരവും ആത്മീയവുമായ സ്ഥലങ്ങളെ ആധുനിക സൗകര്യങ്ങളുമായി ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി- ഈ ഇടങ്ങള്‍ സംരക്ഷിക്കുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിപുലീകരണം ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം, മുമ്പ് വലിയ നഗരങ്ങളില്‍ മാത്രമായിരുന്നു അവ സ്ഥാപിച്ചിരുന്നതെന്നും പറഞ്ഞു. എന്നിരുന്നാലും, ഇപ്പോള്‍ ഐഐടികള്‍, ഐഐഎമ്മുകള്‍, എഐഐഎമ്മുകള്‍ എന്നിവയുടെ ശൃംഖല രാജ്യത്തുടനീളം വ്യാപിച്ചു, അസമിലെ ആകെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം നേരത്തെ 6 ആയിരുന്നത് 12 ആയി വര്‍ധിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ കാന്‍സര്‍ ചികിത്സയുടെ കേന്ദ്രമായി സംസ്ഥാനം ക്രമേണ മാറുമെന്നും അദ്ദേഹം പറഞ്ഞു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

3400 കോടിയിലധികം രൂപയുടെ റോഡ് നവീകരണ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇതില്‍, 38 പാലങ്ങള്‍ ഉള്‍പ്പെടെ 43 റോഡുകള്‍ ദക്ഷിണഏഷ്യാ ഉപമേഖല സാമ്പത്തിക സഹകരണ ഇടനാഴി (സൗത്ത് ഏഷ്യ സബ് റീജിയണല്‍ ഇക്കണോമിക് കോ-ഓപ്പറേഷന്റെ (സാസെക്) കോറിഡോര്‍) ബന്ധിപ്പിക്കലിന്റെ ഭാഗമായി നവീകരിക്കും. ദോലബാരി മുതല്‍ ജമുഗുരി വരെയും, ബിശ്വനാഥ് ചാരിയാലി മുതല്‍ ഗോഹ്പൂര്‍ വരെയുമുള്ള രണ്ട് 4 വരിപാത പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികള്‍ ഇറ്റാനഗറിലേക്കുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്താനും മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

മേഖലയുടെ മഹത്തായ കായിക സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാനത്തെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ചന്ദ്രാപൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയവും, ഫിഫ നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയമായി നെഹ്‌റു സ്‌റ്റേഡിയത്തെ നവീകരിക്കുന്നതും ഈ പദ്ധതികളില്‍ ഉള്‍പ്പെടും. ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. അതിനുപുറമെ, കരിംഗഞ്ചില്‍ ഒരു മെഡിക്കല്‍ കോളേജ് വികസിപ്പിക്കുന്നതിനുള്ള തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

Maintained By : Studio3