November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐടെല്‍ എ70

1 min read

കൊച്ചി: പതിനായിരം രൂപയിൽ താഴെ വിലയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐടെല്‍ എ70 ഫോണ്‍ അവതരിപ്പിച്ചു. 7,299 രൂപയില്‍ 256 ജിബി സ്‌റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണെന്ന സവിശേഷതയോടെയാണ് ഐ70 വരുന്നത്. ഡൈനാമിക് ബാറോടുകൂടിയ വലിയ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്. 12 ജിബി (4+8) റാം കോണ്‍ഫിഗറേഷനോട് കൂടിയ 128 ജിബി വേരിയന്റും, 12 ജിബി (4+8) റാമിനൊപ്പം 64 ജിബി സ്‌റ്റോറേജ് വേരിയന്റും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

ടൈപ്പ് സി ചാര്‍ജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററി, 13 മെഗാപിക്‌സല്‍ എച്ച്ഡിആര്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ എഐ സെല്‍ഫി ക്യാമറ, ഫേസ് റെക്കഗ്‌നിഷന്‍, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ ഫീച്ചറുകളും ഐടെല്‍ എ70ക്കുണ്ട്. ഒക്ടാ-കോര്‍ പ്രോസസറാണ് കരുത്ത്. ഫീല്‍ഡ് ഗ്രീന്‍, അസൂര്‍ ബ്ലൂ, ബ്രില്യന്റ് ഗോള്‍ഡ്, സ്റ്റാര്‍ലിഷ് ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ ഐടെല്‍ എ70 ലഭ്യമാകും, ജനുവരി 5 മുതല്‍ പ്രമുഖ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ 7,299 രൂപയെന്ന ആകര്‍ഷകമായ വിലയില്‍ പുതിയ മോഡല്‍ വാങ്ങാം. 128ജിബി+12ജിബി വേരിയന്റിന് 6,799 രൂപയും, 64 ജിബി വേരിയന്റിന് 6,299 രൂപയുമാണ് വില. 2024ലേക്ക് കടക്കുമ്പോള്‍, മത്സരാത്മകമായ വിലയില്‍ സമാനതകളില്ലാത്ത ഫീച്ചറുകള്‍, അത്യാധുനിക സാങ്കേതിക വിദ്യകള്‍ തുടങ്ങി പുതുമകള്‍ അവതരിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത തങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നുവെന്ന് ഐടെല്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു. ഐടെല്‍ എ70 സ്മാര്‍ട്ട്‌ഫോണിന്റെ അവതരണം തങ്ങളുടെ മുന്നോട്ടുള്ള സമീപനത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3