ടാറ്റാ എഐജി ഹെല്‍ത്ത് സൂപ്പര്‍ചാര്‍ജ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി
കൊച്ചി: ജനറല്‍ ഇന്‍ഷൂറന്‍സ് സേവനദാതാക്കളായ ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് അഞ്ചു മടങ്ങു വരെ വര്‍ധിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന ഹെല്‍ത്ത് സൂപ്പര്‍ചാര്‍ജ് അവതരിപ്പിച്ചു. കുടുംബങ്ങളുടെ വൈവിധ്യമാര്‍ന്ന ആരോഗ്യ സേവന ആവശ്യങ്ങള്‍ നേരിടാന്‍ സാധിക്കുന്ന രീതിയിലാണ് ഹെല്‍ത്ത് സൂപ്പര്‍ചാര്‍ജ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് ടാറ്റാ എഐജി ഹെല്‍ത്ത് സൂപ്പര്‍ചാര്‍ജിലൂടെ ലഭ്യമാക്കുന്നത്. ഓരോരുത്തുടേയും ആവശ്യത്തിന് അനുസൃതമായി വാല്യൂ പ്ലാന്‍, ജിയോ പ്ലാന്‍ എന്നീ രണ്ടു വേരിയന്‍റുകള്‍ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാം. കുടുംബത്തിനു സമഗ്ര പരിരക്ഷ ഉറപ്പാക്കും വിധം അഞ്ചു മടങ്ങു സൂപ്പര്‍ചാര്‍ജ് ബോണസിലൂടെ ഉയര്‍ന്ന പരിരക്ഷ ഈ പദ്ധതി ഉറപ്പാക്കുന്നു. ഈ പോളിസി ഓരോ പുതുക്കലിനും കാലഹരണപ്പെടുന്ന പോളിസിയുടെ അടിസ്ഥാന തുകയുടെ 50 ശതമാനം ബോണസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ക്ലെയിമുകള്‍ കണക്കിലെടുക്കാതെ തന്നെ ഏത് പോളിസി വര്‍ഷത്തിലും ഇന്‍ഷ്വര്‍ ചെയ്ത അടിസ്ഥാന തുകയുടെ 500 ശതമാനം വരെ പരമാവധി ബോണസ് ലഭ്യമാക്കും.
കൂടാതെ, ആദ്യ പോളിസി എടുക്കുന്ന വേളയില്‍ 40 വയസോ അതില്‍ കുറവോ ഉള്ള കുടുംബങ്ങള്‍ക്ക് അധികമായി അഞ്ചു ശതമാനം ഇളവു ലഭിക്കും. ക്ലെയിമുകള്‍ കണക്കിലെടുക്കാതെ തന്നെ ഇത് പോളിസി പുതുക്കലിലും ബാധകമായിരിക്കും. ഉപഭോക്താക്കളുടെ മികച്ച ആരോഗ്യവും ക്ഷേമവും നിലനിര്‍ത്താനും അതിനായി പ്രോല്‍സാഹിപ്പി ക്കുന്നതിനുമായി വെല്‍നസ് സേവനങ്ങളും വെല്‍നസ് പദ്ധതിയും ഇതില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇന്‍ഷൂര്‍ ചെയ്ത വ്യക്തികള്‍ക്ക് പോളിസി വര്‍ഷത്തില്‍ ഒരിക്കല്‍ വീതം ക്ലെയിമുകള്‍ പരിഗണിക്കാതെ തന്നെ അധിക പ്രീമിയം നല്‍കി വാര്‍ഷിക പ്രതിരോധ ആരോഗ്യ പരിശോധനയും നടത്താനാകും.
ഉപഭോക്താക്കളുടെ ആരോഗ്യവും അവരുടെ കുടുംബത്തിന്‍റെ ക്ഷേമവുമാണ് ടാറ്റാ എഐജി വിട്ടുവീഴ്ചയില്ലാത്ത മുന്‍ഗണനയോടെ ഉറപ്പാക്കുന്നതെന്ന് ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് ഹെല്‍ത്ത് പ്രൊഡക്ട് ആന്‍റ് പ്രോസസ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഡോ. സന്തോഷ് പുരി പറഞ്ഞു. ഉപഭോക്താക്കള്‍ക്കായി നവീന സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ രൂപകല്‍പന ചെയ്യാന്‍ തുടര്‍ച്ചയായി ശ്രമിച്ചു വരുന്നുണ്ട്. ഹെല്‍ത്ത് സൂപ്പര്‍ചാര്‍ജ് അവതരിപ്പിച്ചതിലൂടെ പോളിസി ഉടമകള്‍ക്ക് അഞ്ചു മടങ്ങ് കൂടുതല്‍ പരിരക്ഷയാണ് പ്രദാനം ചെയ്യുന്നത്. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത് ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പോളിസിയിലൂടെ കാണാനാവുന്നത്. നമ്മുടെ ആരോഗ്യത്തിന് അഞ്ചു മടങ്ങു കൂടുതല്‍ പരിരക്ഷ ആവശ്യമായതിനാല്‍ ഈ പദ്ധതി ഓരോരുത്തര്‍ക്കും അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്താനാവുന്ന വിധത്തിലും താങ്ങാനാവുന്ന വിധത്തിലും അതോടൊപ്പം പ്രതിരോധ, ആരോഗ്യ സേവനങ്ങളില്‍ ശ്രദ്ധ നല്‍കിയുമാണു തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.