ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 324.67 കോടി രൂപ സമാഹരിച്ചു
കൊച്ചി: ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന(ഐപിഒ)യ്ക്ക് മുന്നോടിയായി 22 ആങ്കര്‍ നിക്ഷേപകരില്‍ നിന്നായി 324.67 കോടി രൂപ സമാഹരിച്ചു. പ്രൈസ് ബാന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന 140 രൂപ നിരക്കില്‍ 10 രൂപ മുഖവിലയുള്ള 23,191,374 ഇക്വിറ്റി ഓഹരികളാണ് വിതരണം ചെയ്തത്. നവംബര്‍ 22 ന് ആരംഭിച്ച് 24 ന് അവസാനിക്കുന്ന ഐപിഒയില്‍ 600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെയും നിലവിലുള്ള നിക്ഷേപകരുടെയും 35, 161,723 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്വിറ്റി ഓഹരി ഒന്നിന് 133 മുതല്‍ 140 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 107 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 107ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ബിഎന്‍പി പാരിബാസ്, ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് മാനേജര്‍മാര്‍.