സോണി എ6700 ക്യാമറ
കൊച്ചി: സോണി ഇന്ത്യ ഏറ്റവും പുതിയ എപിഎസ്‌സി മിറര്‍ലെസ് ക്യാമറയായ എ6700 (ഐഎല്‍സിഇ-6700) പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. എഐ-യുടെ ഉയര്‍ന്ന കൃത്യതയുള്ള സബ്ജക്ട് തിരിച്ചറിയലും ഏറ്റവും പുതിയ സ്റ്റില്‍ ഇമേജും വീഡിയോ പ്രകടനവും ആദ്യമായി ഒരു കോംപാക്റ്റ് എപിഎസ്‌സി ബോഡിയിലുള്ള എ6700, സോണിയുടെ ഇതുവരെയുള്ള ഏറ്റവും നൂതനമായ എപിഎസ്‌സി മിറര്‍ലെസ് ക്യാമറ കൂടിയാണ്. സോണിയുടെ നൂതന ബിയോണ്‍സ് എക്‌സ്ആര്‍ പ്രോസസിങ് എഞ്ചിന്റെ വേഗതയും ശക്തിയും ഉപയോഗിച്ച്, 26.0 ഫലപ്രദമായ മെഗാപിക്‌സലുകളുമായി എത്തുന്ന എ6700 ക്യാമറയില്‍ എപിഎസ്-സി ബാക്ക്ഇലുമിനേറ്റഡ് എക്‌സ്‌മോര്‍ ആര്‍ സിഎംഒഎസ് ഇമേജ് സെന്‍സര്‍ സംയോജിപ്പിച്ചിട്ടുണ്ട്. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ഡിസൈന്‍ നിലനിര്‍ത്തിക്കൊ് അസാധാരണമായ ഇമേജിങ് പ്രകടനം കൈവരിക്കാന്‍ ഇത് എ6700 ക്യാമറയെ പ്രാപ്തമാക്കും.
120എഫ്പിഎസ് വരെ ഉയര്‍ന്ന റെസല്യൂഷനുള്ള 4കെ വീഡിയോ റെക്കോര്‍ഡിങിനെ പിന്തുണയ്ക്കുന്നതാണ് പുതിയ ക്യാമറ. കഠിനമായതോ പ്രകാശം കുറഞ്ഞതോ ആയ സാഹചര്യങ്ങളില്‍ വിശദാംശങ്ങള്‍ ക്യാപ്ചര്‍ ചെയ്യുന്നതിന് 14+2 സ്‌റ്റോപ്പുകളുടെ വിശാലമായ വ്യാപ്തിയും, പരിഷ്‌ക്കരിച്ച മൂവി ഇമേജറികള്‍ക്കായി സോണിയുടെ പ്രൊഫഷണല്‍ സിനിമാ ലൈനില്‍ കാണുന്ന എസ്‌സിനിടോണ്‍ പിക്ചര്‍ പ്രൊഫൈലും ക്യാമറയിലുണ്ട്. ഈ ഫീച്ചറുള്ളതിനാല്‍ കളര്‍ ഗ്രേഡിങ് ആവശ്യമില്ലെന്ന് മാത്രമല്ല, മനുഷ്യ ചര്‍മ വര്‍ണത്തിന്റെ അതിശയകരമായ പ്രതിപാദനവും ഇത് ഉറപ്പാക്കും. ക്ലൗഡ് സര്‍വീസിലേക്ക് തടസമില്ലാതെ വീഡിയോകളും ഫോട്ടോസും അപ്‌ലോഡ് ചെയ്യുന്നതിന് ക്രിയേറ്റേഴ്‌സ് ആപ്പ് സേവനവും ക്യാമറ പിന്തുണയ്ക്കുന്നു.
സോണി ക്യാമറ ലോഞ്ച്, സോണി സെന്റര്‍, ആല്‍ഫ ഫ്‌ളാഗ്ഷിപ്പ് സ്‌റ്റോറുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ (ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്), ഇന്ത്യയിലുടനീളമുള്ള പ്രധാന ഇലക്ട്രോണിക് സ്‌റ്റോറുകള്‍ എന്നിവയില്‍ 2023 നവംബര്‍ 20 മുതല്‍ എ6700 ക്യാമറ ലഭ്യമാണ്. ഐഎല്‍സിഇ-6700 (ബോഡി മാത്രം) മോഡലിന് 136,990 രൂപയും, ഐഎല്‍സിഇ-6700എല്‍ (ബോഡി+16-50 എംഎം പവര്‍സൂം ലെന്‍സ്) മോഡലിന് 147,490 രൂപയും, ഐഎല്‍സിഇ-6700എം (ബോഡി+18-135 എംഎം സൂം ലെന്‍സ്) മോഡലിന് 172,990 രൂപയുമാണ് വില.