കിസാന്‍ ക്രെഡിറ്റ് കാര്‍ഡും എംഎസ്എംഇ വായ്പകളുമായി ആക്‌സിസ് ബാങ്ക്
കൊച്ചി: റിസര്‍വ് ബാങ്കിന്റെ ഇന്നൊവേഷന്‍ ഹബ്ബ് അവതരിപ്പിച്ച പബ്ലിക് ടെക് പ്‌ളാറ്റ്‌ഫോം ഫോര്‍ ഫ്രിക്ഷന്‍ലെസ് ക്രെഡിറ്റ് (പിടിപിഎഫ്‌സി) പ്രയോജനപ്പെടുത്തി ആക്‌സിസ് ബാങ്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡും എംഎസ്എംഇ വായ്പകളും ലഭ്യമാക്കും. പൂര്‍ണമായും ഡിജിറ്റല്‍ ആയിരിക്കും ഈ പദ്ധതികള്‍. പൈലറ്റ് പദ്ധതി എന്ന നിലയില്‍ മധ്യപ്രദേശിലാവും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുക. 1.6 ലക്ഷം രൂപ വരെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. എംഎസ്എംഇ വായ്പകള്‍ രാജ്യവ്യാപകമായി നടപ്പാക്കും. പത്തു ലക്ഷം രൂപ വരെയാകും ഉപഭോക്താക്കള്‍ക്ക് വായ്പയായി നല്‍കുക. ഡിജിറ്റല്‍ പദ്ധതികള്‍ക്കായി തുടര്‍ച്ചയായി നിക്ഷേപം നടത്തുകയാണെന്ന ഇതേക്കുറിച്ചു പ്രതികരിച്ച ആക്‌സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു.