ഖാദി ഷോറൂമുകൾ ഖാദി വസ്ത്രങ്ങളുടെ ഹബ്ബ് ആയി മാറും
ഖാദി ഷോറൂമുകൾ വെറും പ്രദർശന കേന്ദ്രങ്ങൾ അല്ലെന്നും പൊതു ജനങ്ങൾക്ക് പ്രചോദനവും പുതുമ സൃഷ്ടിക്കുന്നതും പാരമ്പര്യ തരംഗങ്ങളുമാകുന്ന ഖാദി വസ്ത്രങ്ങളുടെ ഒരു ഹബ്ബ് ആയി മാറുമെന്നും ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ ചെയർമാൻ മനോജ് കുമാർ പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കലൂർ ഖാദി ടവറിൽ ആധുനിക രീതിയിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം. സിൽക്ക് കോട്ടൺ സാരികളുടെയും , റെഡി മെയ്ഡ് ഷർട്ടുകൾ,ചുരിദാർ ടോപ്പുകൾ, കുഞ്ഞുടുപ്പുകൾ, കുർത്തകൾ, കിടക്കകൾ, സുഗന്ധ വ്യഞ്ജനങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ മറ്റ് ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമൊരുക്കി ആധുനിക സൗകര്യത്തിലാണ് ഷോറൂം നവീകരിച്ചിട്ടുള്ളത്. പുതിയ ഫാഷനിലും ആകർഷകവുമായ ഖാദി വസ്ത്രങ്ങൾ തുന്നുന്നതിനും ഡ്രൈക്ളീൻ ചെയ്യുന്നതിനുമുള്ള സൗകര്യവും ഈ ഷോറൂമിൽ ലഭ്യമാണ്. ഈ ഓണത്തിന് ഓരോ ആയിരം രൂപയുടെ പർച്ചേസിനും ലഭിക്കുന്ന കൂപ്പണുകളിലൂടെ ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും , രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്കൂട്ടറും , മൂ ന്നാം സമ്മാനമായി ജില്ലകൾ തോറും ഓരോ പവനും, നാലാം സമ്മാനമായി ആഴ്ചകൾ തോറും നറുക്കെടുപ്പിൽ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നൽകുന്നു . ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റും സർക്കാർ, അർധ സർക്കാർ, ബാങ്ക് സഹകരണ, പൊതു മേഖല ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാക്കുമെന്ന് ബോർഡ് വൈസ് ചെയർമാൻ പറഞ്ഞു .