എൻഎസ്ഡിഎൽ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു
മുംബൈ: സെബിയിൽ രജിസ്റ്റർ ചെയ്ത മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റിറ്റ്യൂഷനായ നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ സമർപ്പിച്ചു. ഇന്ത്യയിലെ ഫിനാൻഷ്യൽ, സെക്യൂരിറ്റീസ് മാർക്കറ്റുകളിലേക്ക് വൈവിധ്യമാർന്ന ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമാണ് എൻഎസ്ഡിഎൽ. 2 രൂപ വീതം മുഖവിലയുള്ള ഇക്വിറ്റി ഷെയറുകൾ ഐപിഒ വഴി ഇഷ്യു ചെയ്ത് ഫണ്ട് സ്വരൂപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 57,260,001 ഇക്വിറ്റി ഓഹരികളുടെ വിൽപ്പന ഉള്‍ക്കൊള്ളുന്നതാണ് ഓഫർ. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവയാണ് ഇഷ്യുവിന്‍റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.