August 23, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കല്യാണ്‍ ജൂവലേഴ്സ് പുതിയ നാല് ഷോറൂമുകള്‍ തുറന്നു

1 min read

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ഒഡീഷയിലെ റൂര്‍ക്കേല, ഭുവനേശ്വറിനടുത്ത് പാട്ടിയ, ഉത്തര്‍പ്രദേശിലെ ആഗ്ര, ഗ്രേറ്റര്‍ നോയിഡ ഗൗര്‍ സിറ്റി എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ തുറന്നു. റൂര്‍ക്കേല, ആഗ്ര, ഗൗര്‍ സിറ്റി ഷോറൂമുകള്‍ നടന്‍ രണ്‍ബീര്‍ കപൂറും, പാട്ടിയ ഷോറൂം നടി ശില്പ ഷെട്ടിയും ഉദ്ഘാടനം ചെയ്തു.

കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഭരണശേഖരത്തില്‍നിന്നുള്ള വിപുലമായ രൂപകല്‍പ്പനകളാണ് പുതിയ ഷോറൂമുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആധുനികമായ സൗകര്യങ്ങളും ലോകോത്തരമായ അന്തരീക്ഷവും താരതമ്യങ്ങളില്ലാത്ത അനുഭവവുമാണ് ഇവിടെ ഒരുക്കുന്നത്. ഉപയോക്താക്കളുടെ ശൈലിക്കും ബജറ്റിനും ഏറ്റവും അനുയോജ്യമായ ആഭരണം കണ്ടെത്തുന്നതിന് ഈ രംഗത്ത് പരിചയസമ്പത്തുള്ള സര്‍വീസ് എക്സിക്യൂട്ടീവിന്‍റെ സേവനവും കല്യാണ്‍ ജൂവലേഴ്സ് എല്ലാ ഷോറൂമുകളിലും ലഭ്യമാക്കും. ഓരോ ഉപയോക്താവിന്‍റെയും അഭിരുചിക്കും മുന്‍ഗണനയ്ക്കും അനുസരിച്ച്  വൈവിധ്യമാര്‍ന്നതും നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകള്‍ ഉള്‍പ്പെടുത്തിയാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

  അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കളമശ്ശേരിയില്‍ തുടക്കം

കഴിഞ്ഞ വര്‍ഷങ്ങളില്‍ കല്യാണ്‍ ജൂവലേഴ്സ് രാജ്യത്തിനകത്തും ഗള്‍ഫ് മേഖലയിലും തുടര്‍ച്ചയായ നിക്ഷേപങ്ങളിലൂടെയും വികസനപദ്ധതികളിലൂടെയും മികച്ച സാന്നിദ്ധ്യം ഉറപ്പുവരുത്തിയെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കൂടുതല്‍ നഗരങ്ങളില്‍ സാന്നിദ്ധ്യം ഉറപ്പാക്കുകയും ഏറ്റവും അടുത്ത് സൗകര്യപ്രദവുമായ രീതിയില്‍ ഉപയോക്താക്കള്‍ക്ക് ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനുമാണ് പരിശ്രമിക്കുന്നത്. മികച്ച ജൂവലറി ഷോപ്പിംഗ് കേന്ദ്രമായി കല്യാണ്‍ ജൂവലേഴ്സ് മാറി. റൂര്‍ക്കേല, പാട്ടിയ, ആഗ്ര, ഗൗര്‍ സിറ്റി എന്നിവിടങ്ങളില്‍പുതിയ ഷോറൂമുകള്‍ തുറന്നത് സേവനത്തിന്‍റെ പിന്തുണയോടെയുള്ള വ്യക്തിഗത ഷോപ്പിംഗ് അനുഭവം കൂടുതലായി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

  13,306 സ്റ്റാര്‍ട്ടപ്പുകളും 8,000 ത്തില്‍പ്പരം കോടി രൂപയുടെ നിക്ഷേപവുമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്.

Maintained By : Studio3