November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗത്ത് ഇന്ത്യന്‍ ബാങ്ക് പുതിയ എന്‍ആര്‍ഐ സേവിങ്‌സ് അക്കൗണ്ടുകള്‍

കൊച്ചി: എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ആകര്‍ഷകമായ സേവിങ്‌സ് അക്കൗണ്ടുകള്‍ അവതരിപ്പിച്ചു. നാവികര്‍ക്കായുള്ള എസ്‌ഐബി സീഫെറര്‍, ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷനലുകള്‍ക്കുള്ള എസ്‌ഐബി പള്‍സ് എന്നീ സവിശേഷ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ് പുതുതായി അവതരിപ്പിച്ചത്. ഇവയൊടാപ്പം, നിക്ഷേപമോ അല്ലെങ്കില്‍ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സോ നിലനിര്‍ത്തിയാല്‍ മതിയെന്ന സൗകര്യവുമുണ്ട്.

എസ്‌ഐബി സീഫെറര്‍ പദ്ധതി പ്രകാരം ലിങ്ക് ചെയ്ത അക്കൗണ്ടളുകളില്‍ 10,000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തിയാല്‍ മതി (ഏറ്റവും അവസാനം തുറന്ന രണ്ട് എന്‍ആര്‍ അക്കൗണ്ടുകള്‍ക്കാണ് ഈ യോഗ്യത). രണ്ട് ലക്ഷം രൂപയോ അതിനു മുകളിലോ എന്‍ആര്‍ഐ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ല. എസ്‌ഐബി മിറര്‍ പ്ലസ്, സൈര്‍നെറ്റ് ആപ്പുകളില്‍ മികച്ച ഡിജിറ്റല്‍ ബാങ്കിങ് അനുഭവം, യുപിഐ പേമെന്റ് സൗകര്യം, ഇന്റര്‍നാഷനല്‍ ഡെബിറ്റ് കാര്‍ഡിനൊപ്പം എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാനുള്ള സൗകര്യം, ഉപഭോക്താവിനും കുടുംബത്തിനും മുന്‍ഗണനാ ബാങ്കിങ് സൗകര്യം, നാട്ടിലേക്ക് പണമയക്കാന്‍ പ്രത്യേക നിരക്കുകള്‍ എന്നിവയാണ് എസ്‌ഐബി സീഫെറര്‍ പദ്ധതിയുടെ സവിശേഷതകള്‍.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

എസ്‌ഐബി പള്‍സ് പദ്ധതി പ്രകാരം ലിങ്ക് ചെയ്ത അക്കൗണ്ടുകളില്‍ 10,000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തിയാല്‍ മതി. (ഏറ്റവും അവസാനം തുറന്ന രണ്ട് എന്‍ആര്‍ അക്കൗണ്ടുകള്‍ക്കാണ് ഈ യോഗ്യത). രണ്ട് ലക്ഷം രൂപയ്ക്കു മുകളിലുള്ള എന്‍ആര്‍ഐ സ്ഥിര നിക്ഷേപം അല്ലെങ്കില്‍ 20,000 രൂപ പ്രതിമാസ അടവുള്ള ആര്‍ഡി, ഇതോടൊപ്പം എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ട് തുറക്കുമ്പോള്‍ 1000 എസ്‌ഐബി റിവാര്‍ഡ് പോയിന്റ്, ഭവന, വാഹന വായ്പകളുടെ പ്രൊസസിങ് ഫീസില്‍ 25 ശതമാനം ഇളവ്, ഇന്റര്‍നാഷനല്‍ ഡെബിറ്റ് കാര്‍ഡിനൊപ്പം എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാനുള്ള സൗകര്യം, ഉപഭോക്താവിനും കുടുംബത്തിനും മുന്‍ഗണനാ ബാങ്കിങ് സൗകര്യം എന്നിവയാണ് എസ്‌ഐബി പള്‍സ് പദ്ധതിയുടെ സവിശേഷതകള്‍.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3