അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാൻ ഞാൻ യുവാക്കളോട് അഭ്യർത്ഥിക്കുന്നു: പ്രധാനമന്ത്രി
1 min read
ന്യൂഡൽഹി: അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും, പ്രത്യേകിച്ച് ഇന്ത്യയിലെ യുവാക്കളോട് അഭ്യർത്ഥിച്ചു. ഇത് നമ്മുടെ യുവാക്കളെ വ്യത്യസ്ത സംസ്‌കാരങ്ങളുമായി പരിചയപ്പെടുത്തുമെന്നും അവിടെ താമസിക്കുന്നവരുടെ ആതിഥ്യം അനുഭവിക്കാൻ അവർക്ക് അവസരം നൽകുമെന്നും ശ്രീ മോദി പറഞ്ഞു.
വൈബ്രന്റ് വില്ലേജസ് പരിപാടിക്ക് കീഴിൽ ഒഡീഷയിൽ നിന്നുള്ള യുവാക്കൾ കിബിത്തൂ & ട്യൂട്ടിംഗ് ഗ്രാമങ്ങൾ സന്ദർശിക്കുകയാണെന്ന് അമൃത് മഹോത്സവിന്റെ ട്വീറ്റർ ഹാൻഡിൽ അറിയിച്ചു. ഈ വടക്കുകിഴക്കൻ പ്രദേശത്തെ ജീവിതശൈലി, ഗോത്രങ്ങൾ, നാടോടി സംഗീതം, കരകൗശല വസ്തുക്കൾ എന്നിവയെക്കുറിച്ച് പഠിക്കാനും അതിന്റെ പ്രാദേശിക രുചികളിലും പ്രകൃതി ഭംഗിയിലും മുഴുകാനും വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം യുവാക്കൾക്ക് അവസരം നൽകുന്നു.
അമൃത് മഹോത്സവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“അവിസ്മരണീയമായ ഒരു അനുഭവമായിരിക്കണം. അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാൻ ഞാൻ എല്ലാപേരോടും പ്രത്യേകിച്ച് ഇന്ത്യയിലെ യുവാക്കളോട് അഭ്യർത്ഥിക്കുന്നു. അത് നമ്മുടെ യുവാക്കളെ വ്യത്യസ്ത സംസ്കാരങ്ങളുമായി പരിചയപ്പെടുത്തുകയും അവിടെ താമസിക്കുന്നവരുടെ ആതിഥ്യം അനുഭവിക്കാൻ അവർക്ക് അവസരം നൽകുകയും ചെയ്യും.