November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

5 ജി സേവനങ്ങൾക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു

1 min read

ന്യൂഡല്‍ഹി: പുതിയ സാങ്കേതികയുഗത്തിനു തുടക്കമിട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ 5ജി സേവനങ്ങൾക്കു തുടക്കംകുറിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. 2047-ഓടെ വികസിത രാഷ്ട്രമെന്ന കാഴ്ചപ്പാടിനായി പ്രചോദനമേകിയതിനു പ്രധാനമന്ത്രിക്കു റിലയൻസ് ചെയർമാൻ മുകേഷ് അംബാനി നന്ദി പറഞ്ഞു. “ഗവൺമെന്റിന്റെ എല്ലാ പ്രവർത്തനങ്ങളും നയങ്ങളും ഇന്ത്യയെ ആ ലക്ഷ്യത്തിലേക്കു നയിക്കാൻ വിദഗ്ധമായി തയ്യാറാക്കിയതാണ്. 5ജി യുഗത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം അതിവേഗം പിന്തുടരാൻ സ്വീകരിച്ച നടപടികൾ നമ്മുടെ പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ ശക്തമായ തെളിവാണ്.”- അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, കാലാവസ്ഥ തുടങ്ങിയ സുപ്രധാന മേഖലകളിൽ 5ജിയുടെ സാധ്യതകൾ അദ്ദേഹം വിവരിച്ചു. “താങ്കളുടെ നേതൃത്വം ഇന്ത്യയുടെ അന്തസും പ്രശസ്തിയും അധികാരവും ആഗോളതലത്തിൽ മുമ്പെങ്ങുമില്ലാത്തവിധം ഉയർത്തി. ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഉയിർത്തെഴുന്നേൽക്കുന്ന ഇന്ത്യയെ ഉന്നതങ്ങളിലേക്കു കുതിക്കുന്നതിൽനിന്നു തടയാനാകില്ല.”- ശ്രീ അംബാനി പറഞ്ഞു.

5ജ‌ിയുടെ സമാരംഭം പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിലാണ് ഇതു നടക്കുന്നത് എന്നതിനാൽ, ഇതിനു കൂടുതൽ പ്രാധാന്യമുണ്ടെന്നും ഭാരതി എന്റർപ്രൈസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ അഭിപ്രായപ്പെട്ടു. “പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്കൊപ്പം, ഇതു രാജ്യത്തു പുതിയ ഊർജം കൊണ്ടുവരും. സാങ്കേതികവിദ്യയെ വളരെ സൂക്ഷ്മമായി മനസിലാക്കുകയും അതിനെ സമാനതകളില്ലാത്ത രീതിയിൽ രാജ്യത്തിന്റെ വികസനത്തിനായി വിന്യസിക്കുകയും ചെയ്യുന്ന നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്.”- അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു നിരവധിപേർക്ക്, പ്രത്യേകിച്ചു നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ, അവസരങ്ങളുടെ കടൽ തീർക്കുമെന്നും ശ്രീ മിത്തൽ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലംമുതൽ അടിസ്ഥാനസൗകര്യവികസനത്തിലും സാങ്കേതികവിദ്യയിലും പ്രധാനമന്ത്രി നടത്തിയ സംരംഭങ്ങളെ അദ്ദേഹം അനുസ്മരിച്ചു. മഹാമാരിയുടെ കാലത്തു ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും വ്യവഹാരങ്ങൾ മാറിയെന്നും രാജ്യത്തിന്റെ ഹൃദയമിടിപ്പ് ഒരുനിമിഷംപോലും നിലച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള ഖ്യാതി ഡിജിറ്റൽ കാഴ്ചപ്പാടിനാണ്. ‘മേക്ക് ഇൻ ഇന്ത്യ’ എന്ന കാഴ്ചപ്പാടിന്റെ ധീരതയെയും നേട്ടത്തെയും അദ്ദേഹം പ്രശംസിച്ചു. “ഡിജിറ്റൽ ഇന്ത്യക്കൊപ്പം, സ്റ്റാർട്ട്-അപ്പ് ഇന്ത്യ ക്യാമ്പയിനും പ്രധാനമന്ത്രി മുന്നോട്ടുകൊണ്ടുപോയി. താമസിയാതെ ഇന്ത്യയിൽ യൂണികോണുകൾ പിറവിയെടുക്കാൻ തുടങ്ങി.”- ശ്രീ മിത്തൽ കൂട്ടിച്ചേർത്തു. 5ജിയുടെ വരവ്, ഈ രാജ്യം ലോകത്തിനു കൂടുതൽ യൂണികോണുകൾ സംഭാവനചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യയിലെ മൂന്നു പ്രധാന ടെലികോം ഓപ്പറേറ്റർമാർ 5ജി സാങ്കേതികവിദ്യയുടെ സാധ്യതകൾ വെളിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിക്കു മുന്നിൽ വിവിധ ഉപയോഗങ്ങളെക്കുറിച്ചു പ്രദർശനം നടത്തി.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിലെ മൂന്നു വ്യത്യസ്തസ്ഥലങ്ങളിലെ വിദ്യാർഥികളുമായി മുംബൈയിലെ സ്കൂളിലെ അധ്യാപകനെ റിലയൻസ് ജിയോ ബന്ധിപ്പിച്ചു. അധ്യാപകരെ വിദ്യാർഥികളിലേക്ക് അടുപ്പിക്കുകയും അവർ തമ്മിലുള്ള ശാരീരിക അകലം ഒഴിവാക്കുകയും ചെയ്തുകൊണ്ട് 5ജി, വിദ്യാഭ്യാസം എങ്ങനെ സുഗമമാക്കുമെന്ന് ഇതു തെളിയിച്ചു. സ്ക്രീനിൽ ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ (എആർ) ശക്തിയും, എആർ ഉപകരണത്തിന്റെ ആവശ്യമില്ലാതെ രാജ്യത്തുടനീളമുള്ള കുട്ടികളെ അകലെനിന്നു പഠിപ്പിക്കുന്നതെങ്ങനെയെന്നും ഇതു കാട്ടിത്തന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിൽ മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള ജ്ഞാനജ്യോതി സാവിത്രിഭായ് ഫൂലെ സ്കൂളിലെ വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലെ റോപ്ദ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ ചടങ്ങുമായി ബന്ധപ്പെട്ടു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സാന്നിധ്യത്തിൽ ഒഡിഷയിലെ മ്യുർഭഞ്ജിലുള്ള എസ്എൽഎസ് മെമോറിയൽ സ്കൂളിലെ വിദ്യാർഥികളുമായും പ്രധാനമന്ത്രി സംവദിച്ചു. മുംബൈ ബികെസി ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ അഭിമന്യു ബസുവും 5ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചു വ്യക്തമാക്കി. വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയോടുള്ള വിദ്യാർഥികളുടെ അഭിനിവേശത്തെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എഴുത്തുകാരൻ അമീഷ് ത്രിപാഠി സെഗ്മെന്റ് അവതരിപ്പിച്ചു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

വോഡഫോൺ ഐഡിയ, ഡൽഹി മെട്രോയുടെ നിർമാണത്തിലിരിക്കുന്ന ടണലിലെ തൊഴിലാളികളുടെ സുരക്ഷിതത്വത്തെക്കുറിച്ചാണു കാട്ടിത്തന്നത്. ഡയസിൽ തുരങ്കത്തിന്റെ ഡിജിറ്റൽ പതിപ്പു (ഡിജിറ്റൽ ട്വിൻ) സൃഷ്ടിച്ചു. വിദൂരസ്ഥലത്തുനിന്നു തത്സമയം തൊഴിലാളികൾക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകാൻ ഡിജിറ്റൽ ട്വിൻ സഹായിക്കും. വിആർ, നിർമിതബുദ്ധി എന്നിവ ഉപയോഗിച്ചു ജോലി തത്സമയം നിരീക്ഷിക്കാൻ പ്രധാനമന്ത്രി ഡയസിൽനിന്നു തത്സമയ ഡെമോ സ്വീകരിച്ചു. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്സേനയുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിലെ ഡൽഹി മെട്രോ ടണൽ ദ്വാരകയിലെ തൊഴിലാളിയായ റിങ്കു കുമാറുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് ആവശ്യമായ ഉപയോക്തൃ അനുഭവത്തെക്കുറിച്ചും ഇതു മനസിലാക്കുന്നതിലുള്ള പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. സുരക്ഷയിലുള്ള തൊഴിലാളികളുടെ ആത്മവിശ്വാസമാണു പുതിയ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ വളർച്ചയ്ക്കു നൽകിയ സംഭാവനകൾക്ക് അദ്ദേഹം ഇന്ത്യയിലെ തൊഴിലാളികളെ അഭിനന്ദിച്ചു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3