November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെഎസ് യുഎമ്മിന്‍റെ ഡിജിറ്റല്‍ ഫാബ് വര്‍ക്ക് ഷോപ്പ്

1 min read

Person using tablet

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഡിജിറ്റല്‍ ഫാബ്രിക്കേഷനില്‍ സെപ്റ്റംബര്‍ 26 മുതല്‍ അഞ്ചു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. ഫാബ് ലാബില്‍ നടക്കുന്ന പരിപാടിയില്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ‘ബേസിക്ക് ഇന്‍ഫര്‍മേഷന്‍ ഫോര്‍ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ മെഷീന്‍സ്’ എന്ന വിഷയത്തിലുള്ള ശില്പശാലയില്‍ 7 സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും 8 പൊതുജനങ്ങള്‍ക്കുമാണ് പങ്കെടുക്കാന്‍ അവസരം. സിഎന്‍സി, ലേസര്‍, ത്രീഡി പ്രിന്‍റിംഗ്, വിനൈല്‍ കട്ടിംഗ് എന്നിവയ്ക്കുള്ള പ്രായോഗിക പരിശീലനം ശില്പശാലയില്‍ ലഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് കെഎസ് യുഎം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയും പൊതുജനങ്ങള്‍ക്ക് 3000 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://bit.ly/3Chh7av. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3