December 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇറാൻ പ്രശ്നം നയതന്ത്ര തലത്തിൽ പരിഹരിക്കാൻ ബൈഡന്റെ ശ്രമം

വിദേശ പങ്കാളികളുമായും ഭരണത്തലവന്മാരുമായും ജോ ബൈഡൻ നടത്തുന്ന ആദ്യ ചർച്ചകളിൽ ഇറാൻ പ്രശ്നവും ഇടം നേടിയേക്കും

വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ തർക്കങ്ങൾ നയതന്ത്ര തലത്തിൽ പരിഹരിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വിദേശ പങ്കാളികളുമായും സഖ്യ കക്ഷികളുമായും ബൈഡൻ നടത്തുന്ന ആദ്യ ചർച്ചകളിൽ ഇറാൻ വിഷയം ചർച്ച ചെയ്യപ്പെടുമെന്ന് വൈറ്റ്ഹൌസ് പ്രസ്സ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. 2015ലെ ആണ‍വ കരാർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഇറാൻ കർശനമായി പാലിച്ചാൽ അമേരിക്കയും കരാറിൽ തിരിച്ചെത്തുമെന്നാണ് അധികാരത്തിൽ എത്തുന്നതിന് മുമ്പ് ബൈഡൻ പറഞ്ഞിരുന്നത്.

  കേരളം നിക്ഷേപക വര്‍ഷത്തിലേക്ക്

സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുന്നതിന് പകരമായി ഇറാൻ ആണവ പദ്ധതികൾ നിർത്തിവെക്കണമെന്നതായിരുന്നു 2015ലെ ആണവ കരാറിന്റെ കാതൽ. നയതന്ത്ര ചർച്ചകളിലൂടെ ഇറാന്റെ ആണവ കരാറിൻ മേലുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താനും നീട്ടാനും സാധിക്കുമെന്നും മറ്റ് ആശങ്കകളെ അഭിമുഖീകരിക്കാനാകുമെന്നുമാണ് പ്രസിഡന്റ് കരുതുന്നതെന്ന് മാധ്യമ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സാകി പറഞ്ഞു. എന്നാൽ നയതന്ത്ര ചർച്ചകൾ ആരംഭിക്കുന്നതിനായി ഇറാൻ ആണവ കരാറിലെ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. വിദേശ പങ്കാളികളുമായും സഖ്യ കക്ഷികളുമായും ഭരണത്തലവന്മാരുമായും ബൈഡൻ നടത്തുന്ന ആദ്യ ചർച്ചകളിൽ ഇറാൻ വിഷയവും ഇടം നേടുമെന്നാണ് കരുതുന്നതെന്നും സാകി പറഞ്ഞു.

  ജിഎന്‍ജി ഇലക്ട്രോണിക്സ് ഐപിഒ

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനപ്രകാരം 2018ൽ അമേരിക്ക, ഇറാൻ ആണവ കരാറിൽ നിന്നും പിന്മാറിയിരുന്നു. ഇതിന് പകരമായി ഇറാൻ, കരാർ മുന്നോട്ട് വെക്കുന്ന വിലക്കുകൾ ഓരോന്നായി ലംഘിക്കുകയും ചെയ്തു. സമ്പുഷ്ടീകരിച്ച യുറാനിയം സംഭരിക്കാൻ ആരംഭിച്ചതും ഗുണമേന്മയേറിയ യുറാനിയം സമ്പുഷ്ടീകരിക്കാൻ ആരംഭിച്ചതും കരാർ വിലക്കിയ അതേ രീതിയിൽ സെൻട്രിഫ്യൂജുകൾ സ്ഥാപിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണ്.

Maintained By : Studio3