അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ ഐഎഎസ്, ഐജിഎഫിന്‍റെ നേതൃസമിതിയില്‍
തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ ഇന്‍റര്‍നെറ്റ് ഭരണ സമിതിയായ ഐജിഎഫിന്‍റെ നേതൃസമിതിയില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയ സെക്രട്ടറിയുമായ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ നിയമിതനായി. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് നടത്തിയ ഈ നിയമനം ഇന്ത്യയുടെ ഡിജിറ്റല്‍ ഗവേണന്‍സിനും പുതുതലമുറ സാങ്കേതികവിദ്യയ്ക്കുമുള്ള അംഗീകാരമായാണ് കണക്കാക്കുന്നത്.
കേരള കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അല്‍കേഷ് കുമാര്‍ ശര്‍മ്മ ക്യാബിനറ്റ് സെക്രട്ടേറിയേറ്റിലെ മുന്‍ സെക്രട്ടറിയായിരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പത്ത് വിദഗ്ധര്‍ മാത്രമാണ് ഈ സമിതിയില്‍ അംഗങ്ങളായിട്ടുള്ളത്. നോബല്‍ സമ്മാന ജേതാവും മാധ്യമപ്രവര്‍ത്തകയുമായ രമിയ റെസ്സ, ഡിജിറ്റല്‍ വിദഗ്ധന്‍ വിന്‍റ് സെര്‍ഫ് എന്നിവരും അംഗങ്ങളാണ്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്‍റെ പ്രതിനിധി അമന്‍ദീപ് സിംഗ് ഗില്ലുള്‍പ്പെടെ ഈ സമിതിയില്‍ അഞ്ച് എക്സ്-ഓഫീഷ്യോ അംഗങ്ങളുമുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് സമിതിയുടെ കാലാവധി.
ഐജിഎഫിന്‍റെ തന്ത്രപ്രധാനവും അടിയന്തരവുമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് ഈ സമിതിയാണ്. വിവിധ രംഗത്തിലെ വിദഗ്ധരുള്‍പ്പെട്ട ഈ സമിതി പൊതു-സ്വകാര്യ മേഖലയിലെ ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട നയരൂപീകരണവും നടത്തും. അമേരിക്ക, ഈജിപ്ത്, ഡെډാര്‍ക്ക്, മെക്സികോ, എസ്തോണിയ, ഫിലിപ്പൈന്‍സ്, ഓസ്ട്രിയ, നൈജീരിയ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് മറ്റ് പ്രതിനിധികള്‍. രാജസ്ഥാന്‍ സ്വദേശിയായ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ 2022 മെയിലാണ് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറിയാകുന്നത്. യുഎന്‍ഡിപിയുടെ നഗരവികസന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ദേശീയ പ്രൊജക്ട് ഡയറക്ടറായിരുന്നു. ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴി, ദേശീയ വ്യവസായ വികസന ഇടനാഴി എന്നിവയുടെ സിഇഒ, എംഡി, മെമ്പര്‍ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് ജോയിന്‍റ് സെക്രട്ടറി, കേരള ടൂറിസം ഡയറക്ടര്‍ (2001-2004) കെഎസ്ഐഡിസി എംഡി (2009-2012) ബിപിസിഎല്‍, കെല്‍ട്രോണ്‍, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്, അപ്പോളോ ടയേഴ്സ്, ജിയോജിസ് ബിഎന്‍പി പാരിബാസ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടറുമായിരുന്നു അദ്ദേഹം.
നഗരവികസന മന്ത്രാലയ ഡയറക്ടര്‍ എന്ന നിലയില്‍ അഞ്ച് വര്‍ഷമായി കേന്ദ്രസര്‍ക്കാരിന്‍റെ നഗരവികസന പദ്ധതികളുമായി അടുത്തു പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണദ്ദേഹം. നാഗരിക ദാരിദ്ര്യത്തെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നഗര പദ്ധതിയായിഅടിസ്ഥാന സൗകര്യം, ധനം, വ്യവസായം, കൃഷി, തുടങ്ങിയ വകുപ്പുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. പദ്ധതി നിര്‍വഹണത്തിനായി പ്രധാനമന്ത്രി രൂപീകരിച്ച സമിതിയിലും അംഗമായിരുന്നു.