ജഗദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതി
ന്യൂഡൽഹി: ജഗദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 528 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 182 വോട്ടുകളാണ് മാർഗരറ്റ് ആൽവയ്‌ക്ക് ലഭിച്ചത്. തീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ ജഗദീപ് ധൻകർക്ക് ലഭിച്ചു എന്നാണ് വിലയിരുത്തപെടുന്നത്.
കർഷക കുടുംബത്തിലാണ് ജഗ്ദീപ് ധൻകറിന്റെ ജനനം. 2019ൽ പശ്ചിമ ബംഗാൾ ഗവർണറായി. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2003ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസ്സിയേഷൻ പ്രസിഡന്റ് ആയും, പാർലമെന്ററി സമിതിയുടെ ചെയർമാനായും, കേന്ദ്ര മന്ത്രിയായും ജഗദീപ് ധൻകർ സേവനമനുഷ്ടിച്ചിട്ടുണ്ട്.