ഹാബിറ്റാറ്റിന് മികച്ച നിര്‍മ്മാണ മാതൃകകള്‍ക്കുള്ള ദേശീയ പുരസ്കാരം
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് ഏറ്റവും മികച്ച നിര്‍മ്മാണ മാതൃകകള്‍ക്കുള്ള രണ്ട് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഹഡ്കോയുടെ (ഹൗസിംഗ് ആന്‍ഡ് അര്‍ബണ്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍) 2021-22 ലെ പുരസ്കാരങ്ങളാണ് ഹാബിറ്റാറ്റ് നേടിയത്.
പ്രളയാനന്തരം അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിലായി ശ്രീ സത്യസായി ട്രസ്റ്റിനുവേണ്ടി ഹാബിറ്റാറ്റ് പണികഴിപ്പിച്ച 59 കെട്ടിടങ്ങള്‍ അടങ്ങിയ സമുച്ചയത്തിനാണ് ചെലവു കുറഞ്ഞതും പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതുമായ ഭവന സമുച്ചയ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കോട്ടയത്തിനടുത്ത് ഹാബിറ്റാറ്റ് പണികഴിപ്പിച്ച കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് കെട്ടിടത്തിനാണ് ഹരിത നിര്‍മ്മിതികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രകൃതിസൗഹൃദമായ ചെലവുചുരുങ്ങിയ നിര്‍മ്മാണം പിന്തുടരുകയെന്ന ഹാബിറ്റാറ്റ് ദര്‍ശനത്തിന് ഈ പുരസ്കാരങ്ങള്‍ പ്രോത്സാഹനമേകുന്നതായി ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ജി ശങ്കര്‍ പറഞ്ഞു