ഗ്രീന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്’ പദ്ധതിയുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഹരിത സ്ഥിര നിക്ഷേപം'(ഗ്രീന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്) അവതരിപ്പിച്ചു. ആഗോളതലത്തില്‍ ഇത്തരമൊരു ലക്ഷ്യം മുന്നോട്ട് വെയ്ക്കുകയും അതിലൂടെ എസ്ഡിജിയെ ഒരു സാധാരണ സ്ഥിര നിക്ഷേപ ഉല്‍പ്പന്നവുമായി സമന്വയിപ്പിക്കുകയും ചെയ്യുന്ന ചുരുക്കം ചില ബാങ്കുകളില്‍ ഒന്നാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്.
റീട്ടെയ്ല്‍ ഇടപാടുകാര്‍ക്കും കോര്‍പ്പറേറ്റ് ഇടപാടുകാര്‍ക്കും ഈ നിക്ഷേപ സൗകര്യം ലഭ്യമാകും. ബാങ്ക് ഈ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം ഊര്‍ജ കാര്യക്ഷമത, പുനരുപയോഗ ഊര്‍ജം, ഹരിത ഗതാഗതം, സുസ്ഥിര ഭക്ഷണം, കൃഷി, വനം, മാലിന്യ സംസ്‌കരണം, ഹരിതഗൃഹ വാതകം കുറയ്ക്കല്‍ എന്നിവയുള്‍പ്പെടെ എസ്ഡിജി വിഭാഗത്തില്‍ പെടുന്ന വിവിധ മേഖലകള്‍ക്ക് ധനസഹായം നല്‍കാന്‍ ഉപയോഗിക്കും.