November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ റെഡ്മി ബ്രാന്‍ഡിലെ ആദ്യ 5ജി ഫോണ്‍ പുറത്തിറക്കി

റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി, 64 ജിബി വേരിയന്റിന് 13,999 രൂപയും 6 ജിബി, 128 ജിബി വേരിയന്റിന് 15,999 രൂപയുമാണ് വില  

റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ് വില. ക്രോമിയം വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മിന്റ് ഗ്രീന്‍ എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍. ജൂലൈ 26 മുതല്‍ ആമസോണ്‍, മി.കോം, മി ഹോം സ്റ്റോറുകള്‍, ഓഫ്ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

റെഡ്മി നോട്ട് 10 സീരീസിലെ അഞ്ചാമത്തെ മോഡലാണ് പുതിയ റെഡ്മി ഫോണ്‍. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ്, റെഡ്മി നോട്ട് 10എസ് എന്നിവയാണ് ഇതിനകം വിപണിയിലെത്തിയത്. ഇന്ത്യയില്‍ ഷവോമിയുടെ റെഡ്മി ബ്രാന്‍ഡില്‍ വരുന്ന ആദ്യ 5ജി ഫോണ്‍ കൂടിയാണ് റെഡ്മി നോട്ട് 10ടി 5ജി. റെഡ്മി നോട്ട് 10 5ജി (യൂറോപ്പ്), പോക്കോ എം3 പ്രോ 5ജി എന്നീ ഫോണുകള്‍ പുനര്‍നാമകരണം ചെയ്തതാണ് റെഡ്മി നോട്ട് 10ടി 5ജി. പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം, ഹോള്‍ പഞ്ച് ഡിസ്‌പ്ലേ ഡിസൈന്‍ എന്നിവ ലഭിച്ചു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റെഡ്മി നോട്ട് 10ടി 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ മിയുഐ സോഫ്റ്റ്‌വെയറിലാണ്. 90 ഹെര്‍ട്‌സ് വരെ അഡാപ്റ്റീവ് റിഫ്രെഷ് നിരക്ക്, 20:9 കാഴ്ച്ചാ അനുപാതം എന്നിവ സഹിതം 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്സല്‍) ഡിസ്പ്ലേ നല്‍കി. ഒക്റ്റാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 700 എസ്ഒസിയാണ് കരുത്തേകുന്നത്.

പിറകില്‍ എഫ്/1.79 ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 മാക്രോ ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനം നല്‍കി. ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി മുന്നില്‍ എഫ്/2.0 ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ ലഭിച്ചു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

5ജി, 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് വേര്‍ഷന്‍ 5.1, ജിപിഎസ്/ എ ജിപിഎസ്, ഇന്‍ഫ്രാറെഡ് (ഐആര്‍) ബ്ലാസ്റ്റര്‍, എന്‍എഫ്സി, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ആക്സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ്പ്, മാഗ്‌നറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി.

5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ബോക്‌സില്‍ 22.5 വാട്ട് ചാര്‍ജറാണ് നല്‍കിയത്. സ്മാര്‍ട്ട്‌ഫോണിന്റെ അളവുകള്‍ 161.81 എംഎം, 75.34 എംഎം, 8.92 എംഎം എന്നിങ്ങനെയാണ്. 190 ഗ്രാമാണ് ഭാരം.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3