ടെക്‌നോ കാമോണ്‍ 17 പ്രോ, കാമോണ്‍ 17 പുറത്തിറക്കി
1 min readടെക്‌നോ കാമോണ്‍ 17 പ്രോയുടെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയാണ് വില
ടെക്‌നോ കാമോണ്‍ 17 പ്രോ, ടെക്‌നോ കാമോണ്‍ 17 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് ഫോണുകളിലും നല്‍കിയിരിക്കുന്നത് ഹോള്‍ പഞ്ച് ഡിസ്‌പ്ലേയാണ്. മുകളില്‍ മധ്യത്തിലായി കട്ട്ഔട്ട് നല്‍കി.
ഒരു വേരിയന്റില്‍ മാത്രമാണ് ടെക്‌നോ കാമോണ്‍ 17 പ്രോ വരുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയാണ് വില. ‘ആര്‍ട്ടിക് ഡൗണ്‍’ മാത്രമാണ് കളര്‍ ഓപ്ഷന്‍. 1,999 രൂപ വിലയുള്ള ബഡ്‌സ്1 സൗജന്യമായി ലഭിക്കും. മാത്രമല്ല, എച്ച്ഡിഎഫ്‌സി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇഎംഐ ഉള്‍പ്പെടെയുള്ള ഇടപാടുകളില്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.
ടെക്‌നോ കാമോണ്‍ 17 സ്മാര്‍ട്ട്‌ഫോണും ഒരു വേരിയന്റിലാണ് വിപണിയിലെത്തുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയാണ് വില. ഫ്രോസ്റ്റ് സില്‍വര്‍, സ്പ്രൂസ് ഗ്രീന്‍, മാഗ്‌നറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്. ജൂലൈ 26 ന് രണ്ട് ഫോണുകളുടെയും വില്‍പ്പന ആരംഭിക്കും. ആമസോണ്‍ പ്രൈം ഡേ വില്‍പ്പന ആരംഭിക്കുന്നത് ഇതേ തീയതിയിലാണ്.
ടെക്‌നോ കാമോണ്‍ 17 പ്രോ
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ടെക്‌നോ കാമോണ്‍ 17 പ്രോ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഹായ്ഒഎസ് 7.6 സോഫ്റ്റ്‌വെയറിലാണ്. 500 നിറ്റ് പരമാവധി തെളിച്ചം, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 180 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക്, 20.5:9 കാഴ്ച്ചാ അനുപാതം എന്നിവ സഹിതം 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2460 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ നല്‍കി. മീഡിയടെക് ഹീലിയോ ജി95 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.
പിറകില്‍ ക്വാഡ് കാമറ സംവിധാനം നല്‍കി. എഫ്/1.79 അപ്പര്‍ച്ചര്‍ സഹിതം 64 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ സെന്‍സര്‍, രണ്ട് 2 മെഗാപിക്‌സല്‍ സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. സെല്‍ഫി, വീഡിയോ കോള്‍ ആവശ്യങ്ങള്‍ക്കായി മുന്നില്‍ എഫ്/2.2 അപ്പര്‍ച്ചര്‍ സഹിതം 48 മെഗാപിക്‌സല്‍ കാമറ നല്‍കി. ഡുവല്‍ ഫ്‌ളാഷ് സപ്പോര്‍ട്ട് സവിശേഷതയാണ്.
5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 37 ദിവസം സ്റ്റാന്‍ഡ്‌ബൈ സമയം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. 4ജി എല്‍ടിഇ, വൈഫൈ (2.4 ഗിഗാഹെര്‍ട്‌സ്, 5 ഗിഗാഹെര്‍ട്‌സ്), ബ്ലൂടൂത്ത് വേര്‍ഷന്‍ 5, ജിപിഎസ് തുടങ്ങിയവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 168.89 എംഎം, 76.98 എംഎം, 8.95 എംഎം എന്നിങ്ങനെയാണ്.
ടെക്‌നോ കാമോണ്‍ 17
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ടെക്‌നോ കാമോണ്‍ 17 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഹായ്ഒഎസ് 7.6 സോഫ്റ്റ്‌വെയറിലാണ്. 500 നിറ്റ് പരമാവധി തെളിച്ചം, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 180 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക്, 20.5:9 കാഴ്ച്ചാ അനുപാതം എന്നിവ സഹിതം അതേ 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2460 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ നല്‍കി. മീഡിയടെക് ഹീലിയോ ജി85 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.
എഫ്/1.79 അപ്പര്‍ച്ചര്‍ സഹിതം 64 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, മൂന്ന് 2 മെഗാപിക്‌സല്‍ സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടെ പിറകില്‍ ക്വാഡ് കാമറ സംവിധാനം നല്‍കി. സെല്‍ഫി, വീഡിയോ കോള്‍ ആവശ്യങ്ങള്‍ക്കായി മുന്നില്‍ എഫ്/2.2 അപ്പര്‍ച്ചര്‍ സഹിതം 16 മെഗാപിക്‌സല്‍ കാമറ ലഭിച്ചു. ഡുവല്‍ ഫ്‌ളാഷ് സപ്പോര്‍ട്ട് ഇവിടെയും സവിശേഷതയാണ്.
5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. 4ജി എല്‍ടിഇ, വൈഫൈ (2.4 ഗിഗാഹെര്‍ട്‌സ്, 5 ഗിഗാഹെര്‍ട്‌സ്) ബ്ലൂടൂത്ത് വേര്‍ഷന്‍ 5, ജിപിഎസ് തുടങ്ങിയവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 168.67 എംഎം, 76.44 എംഎം, 8.82 എംഎം എന്നിങ്ങനെയാണ്.