മേയ് റിപ്പോര്‍ട്ട് വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചാ നിരക്കില്‍ ഇടിവ്
ന്യൂഡെല്‍ഹി: ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനം മേയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 29.3 ശതമാനം ഉയര്‍ന്നെങ്കിലും ഉല്‍പാദന വളര്‍ച്ചാ നിരക്ക് തൊട്ടുമുന്‍പുള്ള മാസത്തെ അപേക്ഷിച്ച് മന്ദഗതിയിലായിരുന്നു. രാജ്യവ്യാപക ലോക്ക്ഡൗണ്‍ നിലവിലുണ്ടായിരുന്ന 2020 മേയുമായുള്ള താരതമ്യത്തിലെ കുറഞ്ഞ അടിത്തറയാണ് ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതിന്‍റെ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം മേയില്‍ 33.4 ശതമാനം കുറവാണ് വ്യാവസായിക ഉല്‍പ്പാദന സൂചികയില്‍ രേഖപ്പെടുത്തിയിരുന്നത്.
ഏപ്രിലില്‍ ഐഐപി സൂചിക 126.7 ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. മേയ് മാസത്തില്‍ ഇത് 116.6 ആയി കുറയുകയാണ് ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും വ്യാവസായിക ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. ഖനനം, ഉല്‍പ്പാദനം, വൈദ്യുതി എന്നീ മേഖലകളിലെ വ്യാവസായിക ഉല്‍പ്പാദന സൂചികകള്‍ യഥാക്രമം 108, 113.5, 161.9 എന്നിങ്ങനെയാണ്.
പ്രാഥമിക ചരക്കുകളുടെ ഉല്‍പ്പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 15.8 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം മേയില്‍ 19.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. മൂലധന ചരക്ക് ഉല്‍പാദനം 85.3 ശതമാനം ഉയര്‍ന്നു. ഇന്‍റര്‍മീഡിയറ്റ് ഉല്‍പ്പന്ന വിഭാഗം 55.2 ശതമാനം വര്‍ധന പ്രകടമാക്കി.