November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

16,000 കോടിയുടെ ഐപിഒയ്ക്ക് പേടിഎമ്മിന് ഓഹരിയുടമകളുടെ അനുമതി

1 min read

വിജയ് ശേഖര്‍ ശര്‍മയില്‍ നിന്ന് കമ്പനിയുടെ ‘പ്രൊമോട്ടര്‍’ എന്ന പദവി ഒഴിവാക്കുന്നതിനും അംഗീകാരം

ബെംഗളൂരു: പേടിഎം ബ്രാന്‍ഡിന്‍റെ ഉടമകളായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്‍റെ (ഒസിഎല്‍) ഓഹരി ഉടമകള്‍ 16,600 കോടി രൂപയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇന്നലെ നടന്ന അസാധാരണ പൊതുയോഗത്തില്‍ വോട്ടെടുപ്പിലൂടെയാണ് ഓഹരി ഉടമകള്‍ക്ക് വന്‍ ഐപിഒ നീക്കത്തിന് പിന്തുണ അറിയിച്ചത്. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഉഞഒജ) ഈ ആഴ്ച അവസാനത്തോടെ കമ്പനി പുറത്തിറക്കുമെന്നാണ് വിവരം
ആദ്യ ഘട്ടത്തില്‍, പുതിയ ഓഹരികളിലൂടെ ഇഷ്യൂ വഴി ഒസിഎല്‍ 12,000 കോടി രൂപ (ഏകദേശം 1.6 ബില്യണ്‍ ഡോളര്‍) സമാഹരിക്കും. പിന്നീട് നവംബര്‍ അവസാനം നടക്കുന്ന ഐപിഒയിലൂടെ 4,600 കോടി രൂപ സമാഹരിക്കുന്നതിനുമുള്ള പദ്ധതിക്കാണ് ഓഹരിയുടമകള്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ബയേര്‍സിന് പുതിയ ഓഹരികള്‍ വിറ്റ് ഒരു ബില്യണ്‍ മുതല്‍ 1.5 ബില്യണ്‍ വരെ ഡോളര്‍ സമാഹരിക്കാനാണ് പേടിഎം ആഗ്രഹിക്കുന്നതെന്ന് മേയ് അവസാനത്തോടെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 11-ാം വയസിലേക്ക് കടക്കുന്ന സ്ഥാപനത്തിന്‍റെ വളര്‍ച്ചാ മൂലധനത്തിനായാണ് ഐപിഒയിലൂടെ ലക്ഷ്യംവെക്കുന്നത്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയില്‍ നിന്ന് കമ്പനിയുടെ ‘പ്രൊമോട്ടര്‍’ എന്ന പദവി ഒഴിവാക്കുന്നതിനുള്ള നിര്‍ദ്ദേശത്തിനും ഓഹരി ഉടമകള്‍ അംഗീകാരം നല്‍കി. ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ പ്രൊമോട്ടര്‍മാര്‍ക്ക് കുറഞ്ഞത് ഐപിഒ-യ്ക്ക് ശേഷം 20 ശതമാനം ഓഹരി വിഹിതം ഉണ്ടായിരിക്കണമെന്ന ചട്ടം പാലിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. ഒസിഎല്ലിന്‍റെ 9,051,624 ഇക്വിറ്റി ഷെയറുകളാണ് ശര്‍മ്മയുടെ കൈവശമുള്ളത്, ഇത് മൊത്തം പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്‍റെ 14.61 ശതമാനമാണ് ആണ്. കമ്പനിയുടെ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) എന്നിവയായി ശര്‍മ തുടരും.
കമ്പനിയുടെ പുതിയ അസോസിയേഷന്‍ ചട്ടങ്ങളും ഡയറക്റ്റര്‍ ബോര്‍ഡിലും ഷെയര്‍ഹോള്‍ഡര്‍മാരുടെ മറ്റ് അവകാശങ്ങളിലും വരുത്തുന്ന മാറ്റങ്ങളും യോഗം അംഗീകരിച്ചു. ഐപിഒയുമായി ബന്ധപ്പെട്ടാണ് ഈ മാറ്റങ്ങളും നടപ്പാക്കുന്നത്. നിലവില്‍, പേടിഎമ്മില്‍ ആയിരത്തോളം ഓഹരിയുടമകളുണ്ട്. വിവിധ ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ നിക്ഷേപകര്‍, ജീവനക്കാര്‍, മുന്‍ ജീവനക്കാര്‍, മറ്റുള്ളവര്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ഈ മാസം ആദ്യം, ഒസിഎല്‍ ആസൂത്രിതമായ ഐപിഒയ്ക്ക് മുന്നോടിയായി ബോര്‍ഡ് പുനഃക്രമീകരിച്ചിരുന്നു. ചൈനീസ് പൗരന്മാര്‍ക്ക് പകരം ഇന്ത്യന്‍, യുഎസ് പൗരന്മാരെ ബോര്‍ഡിലേക്ക് നിയമിച്ചു.

Maintained By : Studio3