യുഎഇയിലെ വിദേശ കമ്പനികളുടെ എണ്ണത്തിൽ വർധനവ്
1 min read
ഏറ്റവും കൂടുതൽ വിദേശ കമ്പനികൾ ദുബായ് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്
ദുബായ്: ഒരു മാസത്തിനിടെ യുഎഇയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളുടെ എണ്ണത്തിൽ 3.5 ശതമാനം വർധനവ്. യുഎഇയിലെ നാഷണൽ ഇക്കോണമിക് രജിസ്റ്റർ (എൻഇആർ) പ്രകാരം 3,209 വിദേശ കമ്പനികളാണ് നിലവിൽ യുഎഇയിൽ പ്രവർത്തിക്കുന്നതെന്ന് ദേശീയ വാർത്താ ഏജിയായ വാം റിപ്പോർട്ട് ചെയ്തു. ഇതിൽ തന്നെ കൂടുതൽ കമ്പനികളും ദുബായ് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
763 കമ്പനികൾ ഗൾഫ് കമ്പനികളുടെ ശാഖകളും ബാക്കി വരുന്ന 2,446 കമ്പനികൾ വിദേശ കമ്പനികളുമാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് യുഎഇയിൽ ഏറ്റവും കൂടുതൽ വിദേശ കമ്പനികൾ രജിസ്റ്റർ ചെയ്തത്.
