November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാഡമിയുടെ റിക്രൂട്ട്മെന്‍റ് ഡ്രൈവ് 7 മുതല്‍

1 min read

കൊച്ചി:മെഡിക്കല്‍ കോഡിംഗ് മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കി കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമി. യുഎസ് ആസ്ഥാനമായ പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്സിന്‍റെ സഹകരണത്തോടെ നടക്കുന്ന വിര്‍ച്വല്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവ് ജൂലൈ 7 മുതല്‍ ആരംഭിക്കും. തുടക്കത്തില്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലായിരിക്കും ജോലി. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, ടെക്നിക്കല്‍, എച്ച്ആര്‍ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഇന്ത്യയില്‍ നിന്നുള്ള 200 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ ഈ വിര്‍ച്ച്വല്‍ ഡ്രൈവിലൂടെ അവസരം ലഭിക്കും. ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോഡിങ് മേഖലയില്‍ മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി പ്രവര്‍ത്തിക്കുന്നതെന്ന് അക്കാദമി സിഇഒ ബിബിന്‍ ബാലന്‍ പറഞ്ഞു. കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് മെഡിക്കല്‍ കോഡിങിന് സാധ്യതകള്‍ ഏറെയാണ്.

റിക്രൂട്ട്മെന്‍റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് https://www.cigmahealthcare.in/job-drive-registration.php എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 94004 08094, 94004 02063 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3