‘ലോ ടെക് ഡ്രോണ്‍’ഭീകരത ഇന്ത്യക്ക് ഭീഷണിയാകും
1 min readന്യൂഡെല്‍ഹി: ജമ്മുവിലെ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) സ്റ്റേഷന് നേരെയുള്ള ഡ്രോണ്‍ ആക്രമണം രാജ്യത്തെ ഭീകരതയ്ക്ക് പുതിയതും മാരകവുമായ ഒരു മാനമാണ് നല്‍കുന്നത്. പ്രത്യാക്രമണങ്ങളിലെ പിഴവുകള്‍ കണ്ടെത്തുകയും തന്ത്രപ്രധാന കേന്ദ്രങ്ങളിലെ സുരക്ഷ പുനഃപരിശോധിക്കണ്ടതും അനിവാര്യമായിരിക്കുന്നതായി പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജൂണ്‍ 27 ന് പുലര്‍ച്ചെ 1: 30 നാണ് തീവ്രവാദികള്‍ ആക്രമണ സമയം തെരഞ്ഞെടുത്തതെന്നും വ്യോമസേനാ സ്റ്റേഷനില്‍ സുരക്ഷയുടെ പല തലങ്ങളെ തകര്‍ക്കാന്‍ ഡ്രോണ്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചതായും വായുസേനാ വൃത്തങ്ങള്‍ അറിയിച്ചു. പരമ്പരാഗത ഭീഷണികളെ നേരിടാന്‍ ഡ്രോണുകള്‍ കൂടുതല്‍ അനുയോജ്യമായതിനാലാകാം അവ ഉപയോഗിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം നടന്നത്. ആ സമയത്ത് ചന്ദ്രന്‍ വളരെ പ്രകാശമാനമായിരുന്നു.അതിനാല്‍ ഡ്രോണ്‍ സ്ഥലത്തെത്തിക്കാന്‍ അനായാസം കഴിഞ്ഞിട്ടുണ്ട്. തവി നദിയിലൂടെ ഡ്രോണ്‍ സഞ്ചരിക്കാനാണ് സാധ്യത. കാരണം അതിന് കുറുകെ വൈദ്യുതി ലൈനുകള്‍ കുറവായിരിക്കും. അല്ലെങ്കില്‍ അത് എയര്‍ സ്റ്റേഷന് സമീപമുള്ള സിവിലിയന്‍ പ്രദേശത്ത് നിന്ന് പറന്നിരിക്കാമെന്ന് വ്യോമസേനാ അധികൃതര്‍ കരുതുന്നു. വ്യോമസേനാ സ്റ്റേഷനില്‍ ഒന്നിലധികം സുരക്ഷാ സംവിധാനങ്ങളുണ്ടെങ്കിലും തീവ്രവാദികള്‍ ഉപയോഗിച്ച ഡ്രോണിന്‍റെ വലുപ്പം ചെറുതാണെന്നും സ്ഫോടകവസ്തുക്കളുടെ ഒരു ചെറിയ പേലോഡ് വഹിക്കുന്നതിനായി പരിഷ്ക്കരിച്ചിരുന്നതായും പറയപ്പെടുന്നു.
വാണിജ്യപരമായി ലഭ്യമായ ചെറിയ ഡ്രോണുകള്‍ രാത്രിയില്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. കാരണം അതിന് ശബ്ദം കുറവാണ്. റഡാര്‍ ശേഷിയുടെ ഉയരങ്ങള്‍ക്ക് താഴെയായി അവ പറക്കുന്നു. മാത്രമല്ല, വിമാനങ്ങളെ കാത്തിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനത്തിന് പിടികൊടുക്കാത്ത കുറഞ്ഞ സംവിധാനങ്ങള്‍ ചെറു ഡ്രോണുകളില്‍ എല്ലാം. കൂടാതെ വലിപ്പത്തില്‍ ചെറുതും വാണിജ്യപരമായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ വേഗം ലഭ്യമാകുകയും ചെയ്യും.
വ്യോമസേനാ സ്റ്റേഷന് നേരെയുള്ള ഡ്രോണ്‍ ആക്രമണം തീവ്രവാദ തന്ത്രങ്ങളിലെ മാതൃകാപരമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് കരസേനാ അധികൃതരും വ്യക്തമാക്കി. പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണുകളിലൂടെ ആയുധങ്ങളും വെടിക്കോപ്പുകളും ഇന്ത്യയിലേക്ക് എത്തിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആയുധങ്ങള്‍ കാട്ടില്‍ ഉപേക്ഷിച്ചുപോകുകയാണ് ചെയ്യുക. അത് ഭീകരര്‍ തേടിക്കണ്ടുപിടിക്കാനാണ് ഈ നടപടി. ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയുമെങ്കില്‍ സ്ഫോടകവസ്തുക്കളും ഇങ്ങനെയെത്തിക്കാന്‍ സാധിക്കും. വാണിജ്യപരമായി ലഭ്യമായ ഡ്രോണുകള്‍ പരിഷ്ക്കരിച്ച് മാരകായുധമാക്കി മാറ്റാമെന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്ന ഭീഷണി. ഈ പുതിയ ഭീഷണിയെ നേരിടാന്‍ സേനക്ക് കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. ഇന്ത്യ ഉയര്‍ന്ന സാങ്കേതിവിദ്യകള്‍ ഉപയോഗിച്ചാണ് സേനയെ നവീകരിക്കുന്നത്. സംവിധാനങ്ങള്‍ അതിനൂതനമാണ്. ഈ അവസരത്തലാണ് ഇന്ത്യന്‍ സംവിധാനത്തെ കബളിപ്പിക്കാന്‍ അവര്‍ കുറഞ്ഞ സാങ്കേതികവിദ്യയിലേക്ക് പോകുന്നത്.
വാണിജ്യപരമായി ലഭ്യമായ ചെറിയ ഡ്രോണുകളുടെ എണ്ണം ചെറിയ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പോലും ആകാശപോരാട്ട ശേഷി നല്‍കുകയാണ്.റഡാര്‍ ക്രോസ് സെക്ഷന്‍ (ആര്‍എസ്സി) ഉള്ള അത്തരം ചെറിയ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സമ്പൂര്‍ണ്ണ സാങ്കേതികവിദ്യ സേനയ്ക്ക് ഇല്ലെന്നാണ് സൂചന. ചെറിയ ഡ്രോണുകള്‍പോലും കണ്ടെത്താനുള്ള സംവിധാനം ട്യൂണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ആശയക്കുഴപ്പത്തിന് വഴിതെളിക്കുകയും ചെയ്യും. ഒരു പക്ഷി പറന്നാലും അപകടമായി കണ്ടെത്തിയേക്കാം. ഇത് ശത്രുരാജ്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യും.
കൂടാതെ ചെറിയ ഡ്രോണുകള്‍ റഡാര്‍ ഓപ്പറേറ്റിംഗ് ഉയരത്തിന് താഴെയായാണ് പറക്കുന്നതും.ഇസ്രയേലി സ്പൈഡര്‍ അല്ലെങ്കില്‍ റഷ്യന്‍ ഒ.എസ്.എ-എ.കെ പോലുള്ള പരമ്പരാഗത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അത്തരം ചെറിയ ഡ്രോണുകള്‍ കണ്ടുപിടിക്കുന്നതിന് സഹായകരമാകുന്നവയാണ്. എന്നാല്‍ അതിന്‍റെ ചെലവ് കൂടുതലാകാം. നാവികസേന വാങ്ങിയ സ്മാഷ് 2000 പ്ലസ് ആന്‍റി ഡ്രോണ്‍ സംവിധാനം കരസേനയുടെയും വ്യോമസേനയുടെയും പരിഗണനയിലാണ്.
അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ ഡ്രോണുകള്‍ വേട്ടയാടുന്നതിന് ഉപയോഗിക്കാവുന്നവയാണ്. വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍, ആര്‍പിഎ വിരുദ്ധ ആയുധമാണ് സൈഡര്‍. മിലിട്ടറി-ഗ്രേഡ് ആര്‍പിഎകളേക്കാള്‍ വളരെ കുറവുള്ള ചെറിയ ഡ്രോണുകളുടെയോ ക്വാഡ്കോപ്റ്ററുകളുടെയോ കാര്യത്തില്‍ റഷ്യന്‍ ഒ.എസ്.എ-എ.കെ ഉപയോഗിക്കാന്‍ കഴിയും. ആദ്യം, ഡ്രോണ്‍ വ്യോമ പ്രതിരോധ സംവിധാനത്തിന്‍റെ സിസിടിവിയിലൂടെ കണ്ടെത്തണം. അപ്പോഴും സിസ്റ്റം ഏത് സമയത്താണ് ഉപയോഗിക്കുന്നതെന്നതിനെ ആശ്രയിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ചില നിയന്ത്രണങ്ങളുണ്ടെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. ഭീകരര്‍ ആക്രമണത്തിനായി പുതിയ വഴികള്‍ തേടുമ്പോള്‍ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും സേനാസംവിധാനങ്ങളും മാറേണ്ടതുണ്ട്. അതിനുള്ള ശേഷിയും സേനയ്ക്കുണ്ട്.