Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫെയിം സ്കീം 2024 വരെ നീട്ടി

1 min read

ന്യൂഡെല്‍ഹി: ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയായ ഫെയിമിന്‍റെ കാലാവധി 2024 മാര്‍ച്ച് 31വരെ നീട്ടി. പദ്ധതിയുടെ ആദ്യ ഘട്ടം 2015 ഏപ്രില്‍ 1 ന് ആരംഭിച്ച് 2019 മാര്‍ച്ച് 31 വരെ ആയിരുന്നു. 2019 ഏപ്രില്‍ 1 ന് ആരംഭിച്ച രണ്ടാം ഘട്ടം (ഫെയിം -2) 2022 മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കേ ആണ് രണ്ട് വര്‍ഷത്തേക്ക് കൂടി പദ്ധതി നീട്ടത്.

കാലാവധി നീട്ടിയെങ്കിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ അനുവദിച്ച 10,000 കോടി രൂപയുടെ 5% അഥവാ 492 കോടി രൂപ മാത്രമാണ് ഇക്കഴിഞ്ഞ മാര്‍ച്ച് വരെ ചെലവഴിക്കപ്പെട്ടിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ

പൊതു ഗതാഗതവും ഷെയേര്‍ഡ് വാഹനങ്ങളും ഇലക്ട്രിക് രീതിയിലേക്ക് മാറുന്നതിനെ പിന്തുണയ്ക്കുന്നതിനും ചാര്‍ജിംഗ് സൗകര്യങ്ങള്‍ വിപുലമാക്കുന്നതിനും സഹായിക്കുന്നതിനാണ് ഫെയിം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫെയിം -2 പ്രകാരം അനുവദിച്ച പണം 500,000 ഇലക്ട്രിക് ത്രീ വീലറുകള്‍, 1 ദശലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, 55,000 ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങള്‍, 7,090 ഇലക്ട്രിക് ബസുകള്‍ എന്നിവയ്ക്ക് സബ്സിഡി നല്‍കുന്നതിന് ചെലവഴിക്കും. 2022 മാര്‍ച്ച് 31 വരെയുള്ള മൂന്നുവര്‍ഷത്തേക്കാണ് 10,000 കോടി രൂപയുടെ ബഡ്ജറ്റ് വിഹിതം

Maintained By : Studio3