ഉറക്കത്തിനിടെയുള്ള ശ്വസനപ്രശ്‌നങ്ങള്‍ അഥവാ സ്ലീപ് അപ്നിയ ഹൃദ്രോഗം വഷളാക്കും
1 min readഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരിലും രക്താതിസമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം
കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ ഉള്ളവരിലും രക്താതിസമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ അഥവാ ഒഎസ്എ (ഉറക്കത്തിനിടെയുള്ള ശ്വാസതടസ്സം മൂലമുള്ള കൂര്‍ക്കംവലി) സംബന്ധിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നടത്തണമെന്ന് ആരോഗ്യവിദഗ്ധര്‍. കാര്‍ഡിയോ വാസ്‌കുലാര്‍ അസുഖങ്ങള്‍ (ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗങ്ങള്‍) ഉള്ള നാല്‍പ്പത് മുതല്‍ എണ്‍പത് ശതമാനം ആളുകളില്‍ ഒഎസ്എ ഉണ്ടാകുന്നുണ്ടെന്നും എന്നാല്‍ പലരിലും ഇത് ശ്രദ്ധിക്കപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുകയാണെന്നും പഠനം പറയുന്നു.
ഉറക്കത്തിനിടയില്‍ ഉച്ഛാസവായു കടന്നുപോകുന്ന തൊണ്ടയുടെ മുകള്‍ഭാഗത്തുള്ള തടസ്സം മൂലം പലതവണ ശ്വാസോച്ഛാസം തടസ്സപ്പെടുമ്പോഴാണ് ഒഎസ്എ ഉണ്ടാകുന്നത്. കൂര്‍ക്കംവലി, ശ്വാസോച്ഛാസത്തിന്റെ ഗതി നഷ്ടപ്പെടുക, ഉറക്കം മുറിഞ്ഞുപോകല്‍, പകലുറക്കം എന്നിവ ഒഎസ്എയുടെ ലക്ഷണങ്ങളാണ്. ഏതാണ്ട് 34 ശതമാനം മധ്യവയസ്‌കരായ പുരുഷന്മാരിലും 17 ശതമാനം സ്ത്രീകളിലും ഒഎസ്എ കണ്ടുവരുന്നു.
ഒഎസ്എ ഹൃദ്രോഗികളുടെ ആരോഗ്യനിലയെ ദോഷകരമായി ബാധിക്കുന്നുവെന്നും കാര്‍ഡിയോവാസ്‌കുലാര്‍ തകരാറുകള്‍ക്കും മരണത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. അതിനാല്‍ സ്ലീപ് അപ്‌നിയയെ കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും പ്രശ്‌നം തിരിച്ചറിഞ്ഞ് ചികിത്സ തേടാന്‍ ഈ അവസ്ഥ നേരിടുന്നവരെ, പ്രത്യേകിച്ച് ഹൃദ്രോഗികളെ പ്രോത്സാഹിപ്പിക്കണമെന്നും അവര്‍ ശുപാര്‍ശ ചെയ്യുന്നു. പൊണ്ണത്തടി, കഴുത്തിന്റെ ഭാഗത്ത് വിസ്താരക്കൂടുതല്‍, തലയോടിലെയോ മുഖത്തെയോ എല്ലുകളുടെ തകരാറുകള്‍, പുകവലി, പാരമ്പര്യം, രാത്രികാലത്ത് മൂക്കിലുണ്ടാകുന്ന തടസ്സം എന്നിവ ഒഎസ്എ ഉണ്ടാകാനുള്ള പ്രധാന ഘടകങ്ങളാണ്.
ഒഎസ്എ പലതരത്തിലുള്ള കാര്‍ഡിയോ വാസുകലാര്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
-
രക്താതിസമ്മര്‍ദ്ദം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ള 30 മുതല്‍ എണ്‍പത് ശതമാനം പേരിലും ഒഎസ്എ കാണാറുണ്ട്.
-
ഏട്രിയല്‍ ഫൈബ്രിലേഷനോ പെട്ടന്നുള്ള ഹൃയസ്തംഭനമോ പോലുള്ള ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട തകരാറുകള്‍
-
സ്‌ട്രോക്ക്
-
ഹൃദയത്തിന്റെ പ്രവര്‍ത്തനം മോശമാകുക
-
കൊറോണറി ആര്‍ട്ടറി രോഗം മോശമാകുക, ഹൃദയാഘാതം സംഭവിക്കുക
-
പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍ (പിഎച്ച്)- പിഎച്ച് ഉള്ള 80 ശതമാനം പേരും ഒഎസ്എ അനുഭവിക്കുന്നു
-
ശാരീരിക ഉപാപചയ തകരാറുകള്‍, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത