October 30, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ഐടി പരിശീലനം നല്‍കാന്‍ ഐ-ടെക്

1 min read

കുട്ടികളുടെ ഭാവി ആവശ്യകതകള്‍ കണക്കിലെടുത്ത് തയ്യാറാക്കിയതാണ്  ഐ-ടെക് കോഴ്സ് ഉള്ളടക്കം

കൊച്ചി: ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അഡ്വാന്‍സ് നെറ്റ്വര്‍ക്ക് ടെക്നോളജിയുടെ (ഐഎഎന്‍ടി) ഐ-ടെക് സ്റ്റാര്‍ട്ടപ്പിന് തുടക്കമായി. 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ഐടി നൈപുണ്യ പരിശീലന വേദിയാണിത്. ടെക്‌നോളജി സ്‌കില്ലുകളായ കോഡിംഗ്, ഐടി ഫണ്ടമെന്റല്‍സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പൈതണ്‍ തുടങ്ങിയവയും കൊഗ്നിറ്റീവ് ശേഷികളായ മൈന്‍ഡ് മാപ്പിംഗ്, പൊതുവിജ്ഞാനം എന്നിവയുമാണ് ഐ-ടെകിലുള്ളത്. സ്റ്റേറ്റ് ബോര്‍ഡ്, സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സുകള്‍ പഠിക്കാം.

  ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ വാര്‍ഷിക സമ്മേളനം കോവളത്ത്

കുട്ടികളുടെ ഭാവി ആവശ്യകതകള്‍ കണക്കിലെടുത്ത് തയ്യാറാക്കിയതാണ്  ഐ-ടെക് കോഴ്സ് ഉള്ളടക്കം. കുറച്ചുനാള്‍ കഴിയുമ്പോഴേക്കും, വിജയകരമായ കരിയര്‍ നേടുന്നതിന് ഈ കഴിവുകള്‍ അനിവാര്യമായിത്തീരുമെന്ന് ഐഎഎന്‍ടി മാനേജിംഗ് ഡയറക്റ്റര്‍ ഭക്തി ഓജാ ഖെറാനി പറഞ്ഞു.

6, 7 ക്ലാസുകള്‍ക്ക് ഐ-ടെക് ജൂനിയര്‍, 8, 9 ക്ലാസുകള്‍ക്ക് ഐ-ടെക് സീനിയര്‍, 10 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് ഐ-ടെക് എക്‌സ്‌പെര്‍ട്ട്, 12ാം ക്ലാസിനു മുകളിലുള്ളവര്‍ക്ക് ഐ-ടെക് സുപ്രീം എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് ഐ-ടെക് കോഴ്‌സുകള്‍ തിരിച്ചിരിക്കുന്നത്. സയന്‍സ്, കണക്ക്, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചാണ് കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐഎഎന്‍ടി 25,000 ഡിജിറ്റല്‍ ഫ്രാഞ്ചൈസികള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ഇത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിജിറ്റല്‍ ഹബ്ബ് പ്രയോജനപ്പെടുത്താം

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഭാഷയില്‍ പഠിപ്പിക്കും. സര്‍ക്കാരിന്റെ ഡിജിറ്റല്‍ സംരംഭങ്ങള്‍, വര്‍ധിച്ചുവരുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, വര്‍ധിച്ചുവരുന്ന ഇന്റര്‍നെറ്റ് ഉപയോഗം, യുവജനങ്ങളുടെ എണ്ണം, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ താരതമ്യേന കുറഞ്ഞ ചെലവ്, മറ്റ് ഘടകങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖല രണ്ട് ബില്യണ്‍ ഡോളറിന്റേതാണ്.

Maintained By : Studio3