Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

$35,000ന് താഴേക്ക് വീണ് ബിറ്റ്കോയിന്‍; നടപടികള്‍ കടുപ്പിച്ച് ചൈന

ചൈനയുടെ ബിറ്റ്കോയിന്‍ ശേഷിയുടെ 90 ശതമാനവും അടച്ചുപൂട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍

ബെയ്ജിംഗ്: ചൈനയിലെ ക്രിപ്റ്റോ കറന്‍സി ഖനനത്തില്‍ രാജ്യവ്യാപകമായി ഉണ്ടായ വെട്ടിക്കുറയ്ക്കലിനെ തുടര്‍ന്ന് തിങ്കളാഴ്ച ബിറ്റ്കോയിന്‍ മൂല്യം ഇടിഞ്ഞു. ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്റ്റോകറന്‍സിയുടെ മൂല്യം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 5.79 ശതമാനം ഇടിഞ്ഞ് 33,218 ഡോളറിലെത്തിയെന്ന് കോയിന്‍ മാര്‍ക്കറ്റ്കാപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ചൈനയിലെ സിചുവാനില്‍ പ്രാദേശിക അധികാരികള്‍ ബിറ്റ്കോയിന്‍ ഖനനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതാണ് ഇതിന് പ്രധാന കാരണം. കാരണമായത്.

  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്

ഊര്‍ജ്ജ ഉപയോഗം സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് ചൈനീസ് അധികൃതരുടെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൈനയുടെ ബിറ്റ്കോയിന്‍ ശേഷിയുടെ 90 ശതമാനവും അടച്ചുപൂട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. ക്രിപ്റ്റോയെ ക്കുറിച്ചുള്ള തങ്ങളുടെ നിലപാട് ആഗോള തലത്തില്‍ ഭരണകൂടങ്ങള്‍ കടുപ്പിക്കുന്നതിന്‍റെ ഏറ്റവും പുതിയ അടയാളം മാത്രമാണ് ഇതെന്നും നിരീക്ഷിക്കപ്പെടുന്നു.

ക്രിപ്റ്റോകറന്‍സി ഏപ്രിലിലെ വലിയ തോതില്‍ മൂല്യമുയര്‍ത്തി 65,000 ഡോളറില്‍ എത്തിയിരുന്നു. എന്നാല്‍, ചൈനയുടെ ബിറ്റ്കോയിന്‍ ഖനന പ്രവര്‍ത്തനങ്ങള്‍ മേയ് മുതല്‍ ഇടിയുകയാണ്. ഡിജിറ്റല്‍ കറന്‍സി ട്രേഡിംഗിലും ഖനനത്തിലും ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ വിപണിയായാണ് ചൈനയെ കണക്കാക്കിയിരുന്നത്. പാരിസ്ഥിതിക ആശങ്കകള്‍ ഉയര്‍ന്നുവന്നതാണ് ഈ വ്യവസായം ഇപ്പോള്‍ അവിടെ അടിച്ചമര്‍ത്തപ്പെടുന്നതിന് കാരണമാകുന്നത്.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍

ഡെവലപ്മെന്‍റ് ആന്‍ഡ് റിഫോം കമ്മീഷന്‍റെ എനര്‍ജി ബ്യൂറോയുടെ യോഗങ്ങള്‍ തീരുമാനിച്ചത് പ്രകാരം അന്വേഷണം നടക്കുന്നതിനാല്‍ ഏറ്റവും വലിയ 26 പ്രാദേശിക ഖനികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ സിചുവാന്‍ ഉത്തരവിട്ടു. അന്വേഷണം ജൂണ്‍ 25 വരെ നീണ്ടുനില്‍ക്കും. ക്രിപ്റ്റോ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള പദ്ധതികള്‍ സിന്‍ജിയാങ്, യുനാന്‍, ക്വിങ്ഹായ് എന്നിവിടങ്ങളിലെ ഗവണ്‍മെന്‍റുകളും പ്രഖ്യാപിച്ചു.

ക്രിപ്റ്റോ ആസ്തികളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം സാമ്പത്തിക സ്ഥിരത സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്താനുള്ള സാധ്യതയുണ്ടെന്ന് ബാങ്കിംഗ് മേല്‍നോട്ടത്തിനായുള്ള ബേസല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രിപ്റ്റോകറന്‍സികളില്‍ ഏറ്റവും കഠിനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ആഗോളതലത്തിലെ റെഗുലേറ്റര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

  കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഉഷസ് പിന്തുണ

ക്രിപ്റ്റോ കറന്‍സി ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യയിലെ ബാങ്കുകളോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നിര്‍ദേശിച്ചിട്ടുണ്ട്. ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും പരിശോധനകള്‍ നടത്തുകയാണ്.

Maintained By : Studio3