18,000 അടി ഉയരത്തില്‍ ലഡാക്കിലെ ഹിമഭൂവില്‍ യോഗാഭ്യാസവുമായി ഐടിബിപി
1 min readമഞ്ഞുകാലത്ത് മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഇവിടെ താപനില താഴാറുണ്ട്
ന്യൂഡെല്‍ഹി: 18,0000 അടി ഉയരത്തില്‍, ഹിമപാതത്തിനിടയിലും മഞ്ഞ് പുതച്ച ഹിമാലന്‍ ഭൂവില്‍ യോഗ പ്രകടനം നടത്തി ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം അവസ്മരണീയമാക്കിരിക്കുകയാണ് അതിര്‍ത്തി കാക്കുന്ന സേനാംഗങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ യോഗ ദിനത്തിന് സമാനമായി ഈ വര്‍ഷവും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ഇന്തോ-തിബറ്റന്‍ അതിര്‍ത്തി സേനാംഗങ്ങള്‍ ലഡാക്കിലെ ഏറ്റവും ഉയരത്തിലുള്ള വ്യത്യസ്ത ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റുകളില്‍ യോഗ പ്രകടനം നടത്തി.
ഹിമാചല്‍ പ്രദേശിലെ 16,000 അടി ഉയരത്തിലുള്ള സ്ഥലത്തും ലഡാക്കിലെ 14,000 അടി ഉയരത്തിലുള്ള പാംങ്കോഗ് താസോയിലും അരുണാചല്‍ പ്രദേശിലെ ലോഹിത്പൂറിലുള്ള അനിമല്‍ ട്രാന്‍സ്‌പോര്‍ട്ട് സ്‌കൂളിലിും ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗല്‍വാന്‍ താഴ്‌വരയിലുമാണ് ഐടിബിപി യോഗ പ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് ചൈനയുമായുള്ള ഏറ്റമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരചരമം പ്രാപിച്ച മണ്ണാണിത്.