Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡെല്‍റ്റ വകഭേദത്തിന് ഉല്‍പ്പരിവര്‍ത്തനം; ഡെല്‍റ്റ പ്ലസ് കൂടുതല്‍ അപകടകാരി, മരുന്നുകളെ അതിജീവിക്കും

1 min read

നിലവില്‍ ഇന്ത്യില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ആറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ രോഗ വ്യാപന ശേഷി കൂടിയ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ഉല്‍പ്പരിവര്‍ത്തനം നടത്തി കൂടുതല്‍ അപകടകാരിയായ AY.1 അഥവാ ഡെല്‍റ്റ് പ്ലസ് ആയി മാറിയതായി റിപ്പോര്‍ട്ട്. കേവിഡ്-19 രോഗചികിത്സയായ മോണോക്ലോണല്‍ ആന്റിബോഡി തെറാപ്പിയെ പ്രതിരോധിക്കാന്‍ ഡെല്‍റ്റ പ്ലസ്സിന് സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡെല്‍റ്റയുടെ(B.1.617.2) 63 ജീനുകളില്‍ K417N എന്ന ജനിതക വ്യതിയാനം കണ്ടെത്തിയതായി യുകെ സര്‍ക്കാരിന്റെ ആരോഗ്യ, സാമൂഹ്യ സുരക്ഷ വിഭാഗത്തിന്റെ എക്‌സിക്യുട്ടീവ് ഏജന്‍സിയായ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി.  വെള്ളിയാഴ്ച വരെയുള്ള കോവിഡ്-19 വകഭേദങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ജൂണ്‍ 7 വരെ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ആറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാസിര്‍വിമബ്, ഇംഡെവിമബ് എന്നീ മോണോക്ലോണല്‍ ആന്റിബോഡികളെ പ്രതിരോധിക്കാന്‍ പുതിയതായി കണ്ടെത്തിയ ഡെല്‍റ്റ പ്ലസ്സിന് സാധിക്കുമെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നും ഇത് കൂടുതല്‍ ഗൗരവത്തില്‍ എടുക്കേണ്ട കാര്യമാണെന്നും ഡെല്‍ഹിയിലെ ജീനോമിക്‌സ് ആന്‍ഡ് ഇന്റെറാക്ടീവ് ബയോളജിയിലെ കംപ്യൂട്ടേഷണല്‍ ബയോളജിസ്റ്റായ ഡോ. വിനോദ് സ്‌കറിയ പറഞ്ഞു. കോവിഡ്-19 ചികിത്സയില്‍ അടിയന്തര ഉപയോഗത്തിന് രാജ്യത്തെ സെന്‍ട്രല്‍ ഡ്രഗ്ഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അംഗീകരിച്ച ചികിത്സയാണ് മേല്‍പ്പറഞ്ഞ രണ്ട് മോണോക്ലോണല്‍ ആന്റിബോഡികളും സമന്വയിപ്പിച്ച് കൊണ്ടുള്ള തെറാപ്പി.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

കോവിഡിന്റെ പുതിയ വകഭേദങ്ങളില്‍, ഡെല്‍റ്റ പ്ലസ് എന്ന വകഭേദത്തിന്റെ സവിശേഷത K417N എന്ന വ്യതിയാനമാണെന്നും ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെ അതിജീവിക്കാന്‍ അതിലൂടെ വൈറസിന് സാധിക്കുമെന്നും സ്‌കറിയ പറയുന്നു. അതേസമയം നിലവില്‍ ഇന്ത്യയില്‍ ഈ വകഭേദം കൂടുതലായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പുതിയ ഉല്‍പ്പരിവര്‍ത്തനങ്ങളിലൂടെ ഡെല്‍റ്റയുടെ വകഭേദങ്ങള്‍ ഇനിയും ഉണ്ടായാല്‍ ഇവയെക്കുറിച്ച് കൂടുതലായി പഠിക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെല്‍റ്റ വകഭേദങ്ങളുടെ പതിവായുള്ള സ്‌കാനിംഗിലൂടെയാണ് ഡെല്‍റ്റ-AY.1 വകഭേദത്തെ കണ്ടെത്തിയതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ നിരീക്ഷണവിധേയമാക്കിയ ചുരുക്കം ചില സീക്വ്വന്‍സുകളില്‍ സ്‌പൈക് പ്രോട്ടീനിലെ വ്യതിയാനമായ K417N കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് അവസാനം യൂറോപ്പിലാണ് അത്തരമൊരു സീക്വന്‍സിലെ ആദ്യമായി കണ്ടെത്തിയതെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

രോഗിയുടെ മുറിയിലും ആശുപത്രിയിലും വൈറസ് നിലനില്‍ക്കും: പഠനം

ആശുപത്രിയിലെ തറയിലും രോഗിയുടെ മുറിയിലെ പ്രതലങ്ങളിലും കൊറോണ വൈറസ് ഉണ്ടാകുമെന്ന് പഠനം. സാന്‍ഡിയാഗോയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച പഠനത്തിലാണ് ആശുപത്രികളിലെ പ്രതലങ്ങളില്‍ കൊറോണ വൈറസ് എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നത് സംബന്ധിച്ച വിശദീകരണമുള്ളത്. കോവിഡ്-19 രോഗികളുടെ മുറികളിലെ 16 ശതമാനം പ്രതലങ്ങളിലും SARS-CoV-2 ആര്‍എന്‍എയെ കണ്ടെത്താനാകുമെന്ന് പഠനം പറയുന്നു. രോഗിയുടെ കിടക്കയുടെ സമീപത്തായുള്ള തറയിലും(39 ശതമാനം) മുറിക്ക് നേരെ പുറത്തുമാണ് (29 ശതമാനം)ഏറ്റവും കൂടുതല്‍ രോഗാണുക്കള്‍ ഉണ്ടാകുക .കോവിഡ്-19 പോസിറ്റീവ് സാംപിളുകള്‍ക്ക് മനുഷ്യരിലും പ്രതലങ്ങളിലും തറയിലും അതിജീവന ശേഷി കൂടുതലാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഒരു ആശുപത്രിയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ പഠനം നടത്തിയതെങ്കിലും കോവിഡ് രോഗ ചികിത്സയുള്ള എല്ലാ ആശുപത്രികളിലും ഈ കണ്ടെത്തല്‍ സത്യമായിരിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ഗവേഷകര്‍ പറഞ്ഞു.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3