സ്പോർട്സ് എഡിഷനിൽ ഹോണ്ട ഗ്രാസിയ
ഗുരുഗ്രാം എക്സ് ഷോറൂം വില 82,564 രൂപ
ന്യൂഡെൽഹി: ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക്, സ്പോർട്സ് റെഡ് എന്നീ രണ്ടു നിറങ്ങളിൽ ലഭിക്കും. 82,564 രൂപയാണ് ഗുരുഗ്രാം എക്സ് ഷോറൂം വില.
125 സിസി സ്കൂട്ടറിൻ്റെ പുതിയ വേരിയൻ്റിന് പുതിയ കളർ ഓപ്ഷനുകൾ കൂടാതെ പരിഷ്കരിച്ച ഗ്രാഫിക്സ് കൂടി നൽകി. സ്റ്റൈലിംഗ് സംബന്ധിച്ച് മാത്രമാണ് സ്കൂട്ടറിൽ വരുത്തിയ മാറ്റങ്ങൾ.
മെക്കാനിക്കൽ കാര്യങ്ങളിൽ മാറ്റമില്ല. 124 സിസി, സിംഗിൾ സിലിണ്ടർ എൻജിനാണ് കരുത്തേകുന്നത്. ഈ മോട്ടോർ 6,000 ആർപിഎമ്മിൽ 8.14 ബിഎച്ച്പി കരുത്തും 5,000 ആർപിഎമ്മിൽ 10.3 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.
ഹോണ്ട ഇക്കോ ടെക്നോളജി, എൻഹാൻസ്ഡ് സ്മാർട്ട് പവർ, ഐഡലിംഗ് സ്റ്റോപ്പ് സിസ്റ്റം, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവ സവിശേഷതകളാണ്.