Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡിനുശേഷം യൂറോപ്യന്‍ സ്ഥാപനങ്ങള്‍ ചൈനയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നു

1 min read

വാഷിംഗ്ടണ്‍: യൂറോപ്യന്‍ ബിസിനസുകാര്‍ വീണ്ടും ചൈനയിലേക്ക് നിക്ഷേപം വര്‍ധിപ്പിക്കുന്നു. അവര്‍ ആഗോളതലത്തില്‍ നിക്ഷേപിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ബെയ്ജിംഗ് വീണ്ടും നേട്ടം കൊയ്യാനൊരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് -19 മഹാമാരിയില്‍നിന്ന് ചൈന അതിവേഗം കരകയറിയിരുന്നു.ഇതിനെത്തുടര്‍ന്നാണ് കൂടുതല്‍ നിക്ഷേപം ആ രാജ്യത്തേക്ക് പ്രവഹിക്കാനുള്ള അന്തരീക്ഷം ഒരുങ്ങിയതെന്ന് പറയുന്നു. യൂറോപ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ ഒരു സര്‍വേ ഉദ്ധരിച്ച് 2021 ല്‍ ചൈനയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്ന യൂറോപ്യന്‍ കമ്പനികളുടെ അനുപാതം കഴിഞ്ഞ വര്‍ഷത്തെ 51 ശതമാനത്തില്‍ നിന്ന് 60 ശതമാനമായാണ് ഉയര്‍ന്നത്. സര്‍വേയില്‍ പങ്കെടുത്ത 585 പേരില്‍ പകുതിയും ചൈനയില്‍ ഉയര്‍ന്ന ലാഭം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ആഗോള ശരാശരിയില്‍ ഇത് 38 ശതമാനമായിരുന്നുവെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, പ്രതികരിച്ചവരില്‍ 73 ശതമാനം പേരും കഴിഞ്ഞ വര്‍ഷം ലാഭം രേഖപ്പെടുത്തി. മറ്റൊരു 14ശതമാനം ലാഭത്തിലേക്കെത്തുകയും ചെയ്തു.

  മുത്തൂറ്റ് ഫിനാന്‍സ് 3.4 കോടി രൂപ ചിലവഴിച്ച് 394 വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി

കോവിഡ് വ്യാപനമുണ്ടായിരുന്നിട്ടും മുന്‍വര്‍ഷങ്ങളിലെ നിലവാരത്തിനു സമാനമാണ് ഈ കണക്കുകള്‍. ഇത് ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വേഗത്തിലുള്ള വീണ്ടെടുക്കലിനെ പ്രതിഫലിപ്പിക്കുന്നു, റിപ്പോര്‍ട്ട് നിരീക്ഷിച്ചു. കോവിഡ് -19 പാന്‍ഡെമിക്കിന്‍റെ കൊടുങ്കാറ്റിനിടയില്‍ ചൈനയുടെ വിപണിയുടെ പ്രതിരോധം യൂറോപ്യന്‍ കമ്പനികള്‍ക്ക് ആവശ്യമായ സുരക്ഷിതത്വം നല്‍കിയതായും സര്‍വേയില്‍ പറയുന്നു. അതേസമയം, സര്‍വേയില്‍ പങ്കെടുത്ത ബിസിനസുകളില്‍ നാലിലൊന്ന് ചൈനയിലെ വിതരണ ശൃംഖലകളെ മറികടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. “പ്രധാന കാര്യം, ഇവിടെ വിതരണ ശൃംഖല വികസിപ്പിക്കുക എന്നതാണ്, കഴിയുന്നിടത്തോളം, ഇവിടെ കമ്പോളത്തിന് ആവശ്യമായത് നല്‍കുക,” ചേംബറിലെ ബോര്‍ഡ് അംഗം ഷാര്‍ലറ്റ് റൗളിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

  ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ ലഭ്യമാക്കിയത് 225.57 കോടിയുടെ ആനുകൂല്യങ്ങള്‍
Maintained By : Studio3