Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രവാസി പ്രോപ്പര്‍ട്ടികള്‍ക്ക് കൂടുതല്‍ സംരക്ഷണം: ഡിഐഎഫ്‌സിയം ഇമാറും ഒന്നിക്കുന്നു

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”” class=”” size=”17″]വില്‍പ്പത്ര സേവനത്തെ കുറിച്ച് ഇമാര്‍ ഇടപാടുകാരെ കൂടുതല്‍ ബോധവല്‍ക്കരിക്കാന്‍ ഈ സഹകരണം വഴിയൊരുക്കും[/perfectpullquote]

ദുബായ്: ഡിഐഎഫ്‌സിയുടെ (ദുബായ് ഇന്റെര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍) വില്‍പ്പത്ര സേവനം റിയല്‍ എസ്റ്റേറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനായി ഡിഐഎഫ്‌സിയും ഇമാര്‍ പ്രോപ്പര്‍ട്ടീസും സഹകരണ കരാറില്‍ ഒപ്പുവെച്ചു. യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്തുന്ന മുസ്ലീം ഇതര ആളുകള്‍ക്ക് അവരുടെ ആസ്തികള്‍ മറ്റൊരാള്‍ക്ക് കൈമാറുന്നതിനും അവരുടെ കുട്ടികള്‍ക്ക് രക്ഷിതാവിനെ നിയമിക്കുന്നതിനും സൗകര്യമൊരുക്കുന്ന വില്‍പ്പത്ര സേവനം 2015ലാണ് ഡിഐഎഫ്‌സി ആരംഭിച്ചത്.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

ഇമാര്‍ ഇടപാടുകാരില്‍ ഈ സേവനം സംബന്ധിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും നിക്ഷേപകര്‍ക്കും നിവാസികള്‍ക്കും യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനും ഈ കരാര്‍ വഴിയൊരുക്കുമെന്ന് ഡിഐഎഫ്‌സി പ്രസ്താവനയിലൂടെ അറിയിച്ചു.  എട്ട് ദശലക്ഷത്തിലധികം പ്രവാസികള്‍ വസിക്കുന്ന രാജ്യമാണ് യുഎഇ എന്നും, അവരില്‍ പലരും ഇവിടെ സ്ഥിരതാമസമാക്കിയവരും കുടുംബത്തിന് കഴിയാനായി വീടുകള്‍ വാങ്ങിയവരും ആണ്. മാത്രമല്ല, നിരവധി വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിനുള്ള അവസരവും യുഎഇ ഒരുക്കിയിട്ടുണ്ടെന്ന് ഡിഐഎഫ്‌സി കോര്‍ട്ടിലെ ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ഒമര്‍ അല്‍ മെഹ്‌രി ചൂണ്ടിക്കാണിച്ചു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

യുഎഇയില്‍ പ്രോപ്പര്‍ട്ടികള്‍, പ്രത്യേകിച്ച് ആഡംബര റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശീയരുടെ എണ്ണത്തില്‍ സമീപകാലത്തായി വലിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ പ്രമുഖ കെട്ടിട നിര്‍മാതാവായ ഇമാറുമായുള്ള ഈ കൂട്ടുകെട്ടിലൂടെ ദുബായോ യുഎഇയോ പ്രോപ്പര്‍ട്ടി ഉടമസ്ഥാവകാശത്തിനുള്ള ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുക്കുന്നവര്‍ക്ക് കൂടുതല്‍ ബോധവല്‍ക്കരണം ഉറപ്പാക്കുമെന്ന് അല്‍ മെഹ്‌രി കൂട്ടിച്ചേര്‍ത്തു.

വില്‍പ്പത്ര രജിസ്‌ട്രേഷനായി ഡിഐഎഫ്‌സി  ഏകീകൃത ഓണ്‍ലൈന്‍ സംവിധാനത്തിനും രൂപം നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധിക്കാലത്ത് അടക്കം വീട്ടിലിരുന്ന് കൊണ്ട് തന്നെ വില്‍പ്പത്ര രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നിക്ഷേപകര്‍ക്ക് സാധിക്കും. വിദേശങ്ങളിലുള്ള നിക്ഷേപകര്‍ക്ക് ഡിഐഎഫ്‌സി കോടതിയില്‍ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നതെന്ന് ഡിഐഎഫ്‌സി അറിയിച്ചു.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3