Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യെസ്ഡി റോഡ്കിംഗ് പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു

 ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ യെസ്ഡി ഇന്ത്യന്‍ വിപണിയില്‍ തിരികെയെത്തുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് 

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ യെസ്ഡി റോഡ്കിംഗ് പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. റോഡ്കിംഗ് എന്ന പേര് കൂടാതെ യെസ്ഡിറോഡ്കിംഗ്.കോം എന്ന യൂണിഫോം റിസോഴ്‌സ് ലൊക്കേറ്ററിനുകൂടി (യുആര്‍എല്‍) അപേക്ഷ നല്‍കി. ഇതുവരെ ട്രേഡ്മാര്‍ക്ക് അനുവദിച്ചു നല്‍കിയിട്ടില്ല. യെസ്ഡി ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കീഴിലെ ക്ലാസിക് ലെജന്‍ഡ്‌സ്. ഇന്ത്യയില്‍ യെസ്ഡി ബ്രാന്‍ഡ് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണെന്ന് 2018 നവംബറില്‍ ക്ലാസിക് ലെജന്‍ഡ്‌സ് പ്രഖ്യാപിച്ചിരുന്നു.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

ഏതാനും മാസങ്ങള്‍ക്കുമുമ്പ് ജാവ എന്‍ജിന്‍ കരുത്തേകുന്നതെന്ന് തോന്നുന്ന സ്‌ക്രാംബ്ലര്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. യെസ്ഡി ബ്രാന്‍ഡില്‍ ഒരു പുതിയകാല സ്‌ക്രാംബ്ലര്‍ വിപണിയിലെത്തുമെന്നാണ് പരീക്ഷണ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. നീളം കുറഞ്ഞ ടെയ്ല്‍, ടയര്‍ ഹഗ്ഗര്‍, ഉയരമേറിയ ഹാന്‍ഡില്‍ബാര്‍, പറന്ന സീറ്റ് എന്നിവ നല്‍കുമായിരിക്കും.

ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ യെസ്ഡി ഇന്ത്യന്‍ വിപണിയില്‍ തിരികെയെത്തുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. അതായത്, 2021 ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെ കാലയളവില്‍. ഉല്‍സവ സീസണിലെ വന്‍ വില്‍പ്പന പ്രതീക്ഷിച്ച് ദീപാവലിക്കുമുമ്പ് ഇന്ത്യയില്‍ യെസ്ഡി ബൈക്കുകള്‍ അവതരിപ്പിക്കും.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

റോഡ് കിംഗ്, ഓയില്‍ കിംഗ്, ക്ലാസിക്, സിഎല്‍ 2, മൊണാര്‍ക്ക്, ഡീലക്സ്, 350 തുടങ്ങിയ മോഡലുകള്‍ വിപണിയിലെത്തിച്ചാണ് യെസ്ഡി നേരത്തെ വലിയ തോതില്‍ ആരാധകരെ സൃഷ്ടിച്ചത്. യെസ്ഡി ബ്രാന്‍ഡില്‍ പുതിയ ബൈക്കുകള്‍ അവതരിപ്പിക്കുന്നതോടെ ആകെ ഉല്‍പ്പന്ന നിര വിപുലീകരിക്കപ്പെടുമെന്നും സ്വാഭാവികമായും വില്‍പ്പന വര്‍ധിക്കുമെന്നും ക്ലാസിക് ലെജന്‍ഡ്സ് കണക്കുകൂട്ടുന്നു.

നിലവിലെ ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ക്ക് കരുത്തേകുന്ന അതേ 293 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്ച്സി എന്‍ജിനായിരിക്കും പുതിയ യെസ്ഡി ബൈക്കുകള്‍ക്കായി ഉപയോഗിക്കുന്നത്. യെസ്ഡി ബ്രാന്‍ഡ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഭാഗിക ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്സ് തന്നെയാണ് 2018 ല്‍ ജാവ ബ്രാന്‍ഡ് ഇന്ത്യയില്‍ തിരികെയെത്തിച്ചത്.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് ജാവ എന്‍ജിന്‍ കരുത്തേകുന്നതെന്ന് തോന്നുന്ന സ്‌ക്രാംബ്ലര്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു  

Maintained By : Studio3