Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2030ഓടെ എയിഡ്‌സ് രോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യം സാധ്യമെന്ന് ഡോ. ഫൗചി

1 min read

കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം എയിഡ്‌സ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ വേഗത കുറഞ്ഞെങ്കിലും എച്ച്‌ഐവി അഥവാ എയിസ്ഡ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്

വാഷിംഗ്ടണ്‍: 2030ഓടെ എച്ച്‌ഐവി അഥവാ എയിഡ്‌സ് രോഗത്തെ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കുകയെന്ന ലക്ഷ്യം സാധ്യമാണെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡീസീസസ് ഡയറക്ടറും പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗചി. എയിഡ്‌സിനെതിരെ പൂര്‍ണവിജയം സാധ്യമാണെന്നാണ് താന്‍ കരുതുന്നതെന്നും അതുപക്ഷേ ഫലപ്രാപ്തിയേറിയ ഒരു വാക്‌സിന്‍ കൊണ്ട് ആകണമെന്നില്ലെന്നും ഒരുപാട് കാര്യങ്ങളുടെ സംയോജനത്തിലൂടെയാകാമെന്നും ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തില്‍ ഫൗചി പറഞ്ഞു.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

അമേരിക്കയില്‍ ഏതാണ്ട് 12 ലക്ഷം എയിഡ്‌സ് ബാധിതരുണ്ടെന്നും ഫൗചി വെളിപ്പെടുത്തി. വര്‍ഷങ്ങളോളം ആഗോള തലത്തില്‍ എയിഡ്‌സ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഫൗചി. 1980കളുടെ തുടക്കത്തില്‍ പേര് പോലും ഇല്ലാതിരുന്ന ഒരു അസാധാരണ അസുഖത്തെ കുറിച്ച് പഠിക്കുന്നതില്‍ വ്യാപൃതനായിരുന്നു താനെന്ന് ഫൗചി ആക്‌സിയോസിനോട് വെളിപ്പെടുത്തി.

എയിഡ്‌സ് മൂലം 32.7 മില്യണ്‍ പേരാണ് ലോകത്ത് മരണമടഞ്ഞത്. 2019ല്‍ മാത്രം 690,000 പേര്‍ മരിച്ചു. 2019ല്‍ ലോകമെമ്പാടുമായി കുറഞ്ഞത് 1.7 ദശലക്ഷം എയിഡ്‌സ് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹ്യൂമണ്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസ് എന്ന എച്ച്‌ഐവിയെ ആദ്യമായി കണ്ടെത്തിയതിന് ശേഷമുള്ള നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിടെ മൊത്തത്തില്‍ 55.9 മില്യണിനും 100 മില്യണിനും ഇടയില്‍ എച്ച്‌ഐവി രോഗബാധ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഫൗചി പറഞ്ഞു.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം

എച്ച്‌ഐവി ഇല്ലാതാക്കാനുള്ള ശ്രമം താന്‍ ഇപ്പോഴും തുടരുന്നതായി ഫൗചി വ്യക്തമാക്കി കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം എയിഡ്‌സ് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടെങ്കിലും ഇപ്പോഴും വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് എച്ച്‌ഐവി അഥവാ എയിഡ്‌സ് എന്ന് ഫൗചി പറഞ്ഞു.

എയിഡ്‌സ് മൂലം 32.7 മില്യണ്‍ പേരാണ് ലോകത്ത് മരണമടഞ്ഞത്. 2019ല്‍ മാത്രം 690,000 പേര്‍ മരിച്ചു. 2019ല്‍ ലോകമെമ്പാടുമായി കുറഞ്ഞത് 1.7 ദശലക്ഷം എയിഡ്‌സ് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹ്യൂമണ്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസ് എന്ന എച്ച്‌ഐവിയെ ആദ്യമായി കണ്ടെത്തിയതിന് ശേഷമുള്ള നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിടെ മൊത്തത്തില്‍ 55.9 മില്യണിനും 100 മില്യണിനും ഇടയില്‍ എച്ച്‌ഐവി രോഗബാധ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഫൗചി പറഞ്ഞു.

Maintained By : Studio3