ബജറ്റ് 2021-22 : ആരോഗ്യ മേഖലയ്ക്ക് വന്‍ കരുതല്‍
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതിന് 636.5 കോടി രൂപ[/perfectpullquote]
തിരുവനന്തപുരം: കോവിഡ് 19ന്‍റെ സാഹചര്യത്തില്‍ ഇപ്പോഴുള്ള അടിയിന്തിര സാഹചര്യം നേരിടുന്നതിന് മാത്രമല്ല, ഭാവിയില്‍ സമാനമായ പകര്‍ച്ചവ്യാധികളെ നേരിടുന്നതിനും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സമഗ്രമായ കരുതലാണ് സംസ്ഥാന ബജറ്റ് പ്രകടമാക്കുന്നത്. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിതിന് വര്‍ഷം തോറും നല്‍കുന്ന 559 കോടി രൂപ ഗ്രാന്‍റിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും പ്രാദേശിക സര്‍ക്കാര്‍ വിഹിതവും കൂട്ടിച്ചേര്‍ത്ത് സമഗ്രമായ വികസനം നടപ്പാക്കും.
എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധി രോഗികള്‍ക്കായി 10 ബെഡ്ഡുകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതിന് 636.5 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
എല്ലാ താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സിഎസ്എസ്ഡിയാക്കി മാറ്റും. ഈ വര്‍ഷം 25 സിഎസ്എസ്ഡികള്‍ നിര്‍മിക്കുന്നതിന് 18.75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ക്കായി 50 കോടി രൂപ നല്‍കും. സ്ഥല ലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറല്‍ ഹോസ്പിറ്റലുകളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മിക്കുന്നതിന് 25 കോടി രൂപ ആദ്യ ഘട്ടത്തില്‍ നല്‍കും.
150 മെട്രിക് ടണ്‍ ശേഷിയുളള ഒരു ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്‍റ് സജ്ജമാക്കുന്നതിന്‍റെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കല്‍, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
അമേരിക്കയിലുള്ള സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ മാതൃകയിലുള്ള ഒരു സ്ഥാപനം സജ്ജമാക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ 50 ലക്ഷം രൂപ നീക്കിവെച്ചു.
വൈദ്യശാസ്ത്ര മേഖലയ്ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്നതിന് റീജ്യണല്‍ ടെസ്റ്റ് ലാബോറട്ടറി, സര്‍വകലാശാവകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ പ്രോല്‍സാഹിപ്പിക്കും.10 കോടി രൂപയാണ് ഇതിന്‍റെ പ്രാരംഭ ചെലവുകള്‍ക്കായി നല്‍കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ വാക്സിനുകളുടെ ഗവേഷണം, നിര്‍മാണം എന്നിവയ്ക്കായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#ff0000″ class=”” size=””] 150 മെട്രിക് ടണ്‍ ശേഷിയുളള ഒരു ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്‍റ് സജ്ജമാക്കുന്നതിന്‍റെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കല്‍, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
അമേരിക്കയിലുള്ള സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ മാതൃകയിലുള്ള ഒരു സ്ഥാപനം സജ്ജമാക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ 50 ലക്ഷം രൂപ നീക്കിവെച്ചു. [/perfectpullquote]