കോവിഡ് രണ്ടാം തരംഗം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഭീകര പ്രതിസന്ധിയില്‍
1 min read[perfectpullquote align=”full” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]
- കൂടുതല്‍ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നു
- സാമ്പത്തിക വിദഗ്ധര്‍ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറയ്ക്കുന്നു
- ഉപഭോക്താക്കളുടെ ചെലവിടല്‍ വന്‍തോതില്‍ കുറഞ്ഞേക്കുമെന്ന് ആശങ്ക
[/perfectpullquote]
ന്യൂഡെല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്‍റെ സാമ്പത്തിക ഷോക്ക് രാജ്യത്ത് അനുഭവപ്പെടുന്നത് രൂക്ഷമായി. സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം വിദഗ്ധര്‍ തിരുത്തുകയാണ്. കൂടുതല്‍ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതും വായ്പാ തിരിച്ചടവുകള്‍ മുടങ്ങുന്നതുമെല്ലാം തിരിച്ചുവരവിന്‍റെ വേഗത കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
കോവിഡ് രണ്ടാം തരംഗത്തിന്‍റെ മാനസിക ആഘാതത്തില്‍ നിന്ന് ഉപഭോക്താക്കള്‍ മുക്തി നേടാന്‍ സമയമെടുക്കുമെന്നും ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചെലവിടുന്നതിന് ഉപഭോക്താക്കള്‍ വിമുഖത കാണിക്കാനുള്ള സാധ്യതകളും ഏറുകയാണ്.
ഏപ്രില്‍ ഒന്നിന് ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 10.5 ശതമാനം വളരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും കരുതുന്നത്. അത് മാറ്റാന്‍ സര്‍ക്കാര്‍ വിദഗ്ധര്‍ തയാറായിട്ടുമില്ല. എന്നാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐ രാജ്യത്തിന്‍റെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 10.4 ശതമാനത്തില്‍ നിന്നും 7.9 ശതമാനമായി കഴിഞ്ഞ ദിവസം കുറയ്ക്കുകയാണുണ്ടായത്.
ഗ്രോസറി, ഫൂട്ട് വെയര്‍, അപ്പാരല്‍, ബ്യൂട്ടി പ്രൊഡക്റ്റ്സ് എന്നിവയുടെ വില്‍പ്പനയില്‍ ഏപ്രില്‍ മാസം 49 ശതമാനം ഇടിവാണ് നേരിട്ടത്
ബാര്‍ക്ലെയ്സ്, യുബിഎസ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര ബാങ്കുകളും രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കില്‍ പുനപരിശോധന നടത്തിക്കഴിഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങുകയാണുണ്ടായത്.
പേടിപ്പെടുത്തുന്ന ജിഡിപി കണക്കുകള്‍ക്ക് പുറമെ തൊഴിലില്ലായ്മയെ കുറിച്ചുള്ള വാര്‍ത്തകളും സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന്‍റെ പ്രതിഫലനങ്ങളാണ്. മേയ് മാസത്തില്‍ തൊഴിലില്ലായ്മ നിരക്ക് 11.9 ശതമാനമായി കൂടുകയാണുണ്ടായത്. ഏപ്രിലില്‍ ഇത് 7.9 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്കും മേയ് മാസത്തില്‍ രണ്ടക്കം കടന്നു. സാധാരണ നിലയ്ക്ക് അത് ഒറ്റയക്കത്തില്‍ പരിമിതപ്പെടാറാണുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കാര്‍, മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ ഏപ്രില്‍ മാസത്തിലുണ്ടായത് 30 ശതമാനം ഇടിവ്
കഴിഞ്ഞ വര്‍ഷം കോവിഡ് ആഘാതത്തിലമര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കാന്‍ 266 ബില്യണ്‍ ഡോളറിന്‍റെ ഉത്തേജന പാക്കേജുകളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് കൂടുതലും ബാങ്കുകള്‍ വഴി പണലഭ്യത ഉറപ്പാക്കുന്ന പദ്ധതികളായിരുന്നു.
ചില വികസിത രാജ്യങ്ങളില്‍ കണ്ടതുപോലെ ഇന്ത്യ തൊഴില്‍ പിന്തുണ പദ്ധതികള്‍ പ്രഖ്യാപിച്ചില്ല എന്നത് ശ്രദ്ധേയമാണ്. അതുപോലെ തന്നെ രണ്ടാം തരംഗം തുടങ്ങിയിട്ട് ഇത്ര സമയമായിട്ടുപോലും പുതിയ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിട്ടുമില്ല.
തൊഴില്ലായ്മനിരക്കിലെ വര്‍ധന, സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍, ഹോസ്പിറ്റല്‍ രോഗികളിലെ വര്‍ധന, മരണനിരക്കിലെ വര്‍ധന, മൂന്നാം തരംഗത്തിന്‍റെ ഭയം എന്നിവ ചെലവിടല്‍ കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്.
ഗ്രോസറി, ഫൂട്ട് വെയര്‍, അപ്പാരല്‍, ബ്യൂട്ടി പ്രൊഡക്റ്റ്സ് എന്നിവയുടെ വില്‍പ്പനയില്‍ ഏപ്രില്‍ മാസം 49 ശതമാനം ഇടിവാണ് നേരിട്ടതെന്ന് റീറ്റെയ്ല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പറയുന്നു.
കാര്‍, മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ ഏപ്രില്‍ മാസത്തിലുണ്ടായത് 30 ശതമാനം ഇടിവാണ്. മേയ് മാസത്തില്‍ വില്‍പ്പനയില്‍ 60 ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ചെലവിടല്‍ കുറയുന്നു, കാരണം ഇതാ
>> തൊഴിലില്ലായ്മ നിരക്കിലെ വര്‍ധന
>> സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍
>> ഹോസ്പിറ്റല്‍ കേസുകള്‍ കൂടുന്നു
>> മരണനിരക്ക് വര്‍ധിക്കുന്നു
>> മൂന്നാം തരംഗത്തെകുറിച്ചുള്ള ഭയം