ആമസോണിന്‍റെ വിപുലീകരണത്തില്‍ ബിഎല്‍എസിന്‍റെ സഹായം
1 min readന്യൂഡല്‍ഹി: രാജ്യത്തെ നഗര, അര്‍ദ്ധ-നഗര, ഗ്രാമപ്രദേശങ്ങളില്‍ ഇ-ഷോപ്പിംഗ് അനുഭവവും ഓര്‍ഡര്‍ നിറവേറ്റലും പ്രദാനം ചെയ്യാന്‍ ഇ-കൊമേഴ്സ് ഭീമന്‍ ആമസോണിനെ ബിഎല്‍എസ് ഇന്‍റര്‍നാഷ്ണല്‍ സഹായിക്കും. രാജ്യവ്യാപകമായുള്ള ിഎല്‍എസ് കേന്ദ്രങ്ങളിലൂടെയുള്ള സേവനമാണ് ആമസോണ്‍ പ്രയോജനപ്പെടുത്തുക. ആഗോളതലത്തില്‍ സര്‍ക്കാരിനും നയതന്ത്ര ഉദ്യമങ്ങള്‍ക്കുമായുള്ള ഔട്ട്സോഴ്സിംഗ് സേവന ദാതാക്കളാണ് ബിഎല്‍എസ്.
രാജ്യത്തെ പതിനായിരം കേന്ദ്രങ്ങളിലൂടെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിന് ആമസോണുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ബിഎല്‍എസ് ഇന്‍റര്‍നാഷണല്‍ ജോയിന്‍റ് മാനേജിംഗ് ഡയറക്ടര്‍ ശിഖര്‍ അഗര്‍വാള്‍ പറഞ്ഞു. വലിയ ഉപഭോക്തൃ അടിത്തറയുള്ള രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളില്‍ എത്തിച്ചേരാന്‍ ഈ സഹകരണം ആമസോണിനെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആമസോണ്‍.ഇനില്‍ ലഭ്യമായ വിശാലമായ ശ്രേണിയില്‍ നിന്ന് ബിഎല്‍എസ് സെന്‍റര്‍ ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താവിനായി ഉല്‍പ്പന്നം ബുക്ക് ചെയ്യും. കൂടാതെ ഉപഭോക്താവിന് ഉല്‍പ്പന്നത്തിന് പണമായി നേരിട്ട് പേമെന്‍റ് നടത്താം. ബിഎല്‍എസ് സെന്‍റര്‍ ഓപ്പറേറ്റര്‍ പോര്‍ട്ടലില്‍ ഓണ്‍ലൈനായി പണമടയ്ക്കും. ഉല്‍പ്പന്നം വിതരണം ചെയ്തുകഴിഞ്ഞാല്‍ ഉപയോക്താവിന് ബിഎല്‍എസ് കേന്ദ്രത്തില്‍ നിന്ന് അത് വാങ്ങാം.