ബംഗാളിലേക്ക് ശിവസേനയും
മുംബൈ: പശ്ചിമ ബംഗാളില്‍ അടുത്ത്് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും മത്സര രംഗത്തേക്കെന്ന് സൂചന. പാര്‍ട്ടി എംപി സഞ്ജയ് റാവത്ത് ആണ് ഇക്കാര്യം വ്യക്തമമാക്കിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന പ്രസിഡന്റുമായ ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമെടുമെത്തതെന്നാണ് പാര്‍ട്ടി എംപി ട്വീറ്റുചെയ്തത്. ‘ഞങ്ങള്‍ ഉടന്‍ കൊല്‍ക്കത്തയിലെത്തും… ജയ് ഹിന്ദ്, ജയ് ബംഗ്ലാ! ‘ റാവത്ത് ട്വീറ്റ് ചെയ്തു. അതേസമയം ബംഗാളില്‍ ശിവസേന മത്സരിക്കാനുദ്ദേശിക്കുന്ന സീറ്റുകളെക്കുറിച്ച് നേതാക്കളാരും സുചന നല്‍കിയിട്ടില്ല.
ബംഗാളില്‍ ബിജെപി അതിശക്തമായ ശക്തിയായി വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ അവരെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് അടക്കമുള്ള ദേശീയ പ്രതിപക്ഷ സഖ്യമോ, തൃണമൂല്‍ കോണ്‍ഗ്രസോ ആയിരിക്കും ശിവസേനയെ ബംഗാളിലേക്ക്് ക്ഷണിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയത്. ബംഗാളില്‍ ശിവസേനയും ബിജെപിയും പരസ്പരം മത്സരിച്ചാല്‍ വോട്ടുകള്‍ ഹിന്ദുത്വ വോട്ടുകള്‍ ഭിന്നിക്കപ്പെടാമെന്നും അതുവഴി ബിജെപിയുടെ പരാജയം ഉറപ്പാക്കാമെന്നും ശിവസേനയെ ക്ഷണിച്ചവര്‍ കരുതുന്നുണ്ടാകാം. അങ്ങനെയെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുക തൃണമൂല്‍ കോണ്‍ഗ്രസിനാണ്. അങ്ങനെയെങ്കില്‍ അധികാരം നിലനിര്‍ത്താമെന്ന് അവര്‍ കണക്കുകൂട്ടുന്നുണ്ടാകാം. എന്നാല്‍ ഈ തന്ത്രം ബംഗാളില്‍ ഫലപ്രദമാകുമോ എന്ന്് കണ്ടറിയേണ്ടതാണ്. സംസ്ഥാനത്ത് ബിജെപി വളര്‍ന്നുവന്നത് ക്രമാനുഗതമായാണ്. അതിന് ശക്തമായ അടിത്തറ ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ശിവസേന എന്നത് ബംഗാളില്‍ ഒരു പ്രസ്ഥാനത്തിന്റെ പേര് മാത്രമാണ്. ഏതാനും നേതാക്കളെ സൃഷ്ടിക്കാന്‍ അവര്‍ക്കാകും. എന്നാല്‍ അണികളെ കണ്ടെത്തണമെങ്കില്‍ കാലങ്ങളുടെ പ്രവര്‍ത്തനം ഉണ്ടാകേണ്ടതുണ്ട്. ശിവസേനയെ എത്തിക്കാനുള്ള ശ്രമത്തിനു പിന്നില്‍ ടിഎംസി ആണെങ്കില്‍ അതിന് ചുക്കാന്‍ പിടിച്ചിരിക്കുക ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രഞ്ജനായ പ്രശാന്ത് കിഷോറാകും. ബിജെപിയോടൊപ്പം പ്രവര്‍ത്തിച്ച് ഇന്ന് പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്ന പ്രശാന്ത് ബിജെപിയുടെ പരാജയം ഉറപ്പാക്കുമെന്ന് മുന്‍പുതന്നെ പറഞ്ഞിരുന്നു.